പ്രധാനമന്ത്രി നരേന്ദ്ര മോഡി പോലും ബിജെപിയില്‍ അംഗത്വം എടുത്തത് മിസ്ഡ് കാള്‍ ചെയ്താണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍

single-img
23 October 2015

v-muraleedharan-bjp

പ്രധാനമന്ത്രി നരേന്ദ്ര മോഡി പോലും ബിജെപിയില്‍ അംഗത്വം എടുത്തത് മിസ്ഡ് കാള്‍ ചെയ്താണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. രാമന്‍പിള്ളയ്ക്കും പി.പി. മുകുന്ദനും മിസ്ഡ്‌കോള്‍ അടിച്ച് പാര്‍ട്ടിയില്‍ അംഗത്വമെടുക്കാമെന്ന് പറഞ്ഞതിനൊപ്പമാണ് മുരളീധരന്‍ മോഡിയുടെ കാര്യവും പറഞ്ഞത്.

മോഡി പോലും പാര്‍ട്ടിയില്‍ അംഗത്വമെടുത്തത് മിസ്ഡ് കോളടിച്ചാണ്. അതിനപ്പുറമല്ല മറ്റുള്ളവരെന്നാണ് മുരളീധരന്‍ പറഞ്ഞത്.

ബിജെപിക്കെതിരെ ലീഗിനെ കൂട്ടുപിടിച്ച് സിപിഐഎം മുന്നണി ഉണ്ടാക്കുന്നതിന്റെ തുടക്കമായി വേണം പാര്‍ട്ടിയുടെ ലീഗ് അനുകൂല പരാമര്‍ശങ്ങളെ കാണാനെന്നും ഇന്ന് രാവിലെ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുരളീധരന്‍ സൂചിപ്പിച്ചു. ദാദ്രി സംഭവങ്ങള്‍ പോലുള്ളവ ചൂണ്ടിക്കാട്ടി എഴുത്തുകാര്‍ പുരസ്‌ക്കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനെയും ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചു. നയന്‍താര സൈഗാളിനെ പോലുള്ളവരുടെ നടപടികള്‍ സെലക്ടീവാണെന്നും മുരളീധരന്‍ പറഞ്ഞു.