അപകടകരമായി കാറോടിച്ച് വാഹനാപകടം: മുഹമ്മദ് നിഷാമിന്റെ അനുജന്‍ മുഹമ്മദ് നിസാറിനെ അറസ്റ്റ് ചെയ്തു

single-img
22 October 2015

fsg-crime-scene-response-unit-01തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ  പ്രതി മുഹമ്മദ് നിഷാമിന്റെ  അനുജന്‍ മുഹമ്മദ് നിസാറിനെ   അപകടകരമായി  കാറോടിച്ച് വാഹനാപകടം ഉണ്ടാക്കിയതിന് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് ആറിന് തമ്മനം  സെന്റ് ജൂഡ് പള്ളിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. ചങ്ങമ്പുഴ നഗര്‍ സ്വദേശി അനീഷ് സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നില്‍ റോള്‍സ് റോയ്‌സ് കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് ഇരയായ കാറുടമയോട് തട്ടിക്കയറിയ നിസാര്‍ വെല്ലുവിളിച്ചതായും ആരോപണമുണ്ട്.നിസാമിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കെഎല്‍08 ബിബി 777 നമ്പര്‍ റോള്‍സ് റോയ്‌സ് കാറാണ് അപകടമുണ്ടാക്കിയത്. എന്നാൽ പരാതിയുടെ അടിസ്ഥാനത്തില്‍  സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിച്ച നിസാറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി പാലാരിവട്ടം പോലീസ് അറിയിച്ചു.