എംഎല്‍എ സ്ഥാനം രാജിവയ്‌ക്കും: പിസി ജോര്‍ജ്

single-img
22 October 2015

27-1427443488-pc-georgeഅടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കുമെന്ന് പിസി ജോര്‍ജ്.ഇനിയൊരു നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷമാണ് ശരിയെന്നും രാജിക്ക് ശേഷം കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ധാര്‍മ്മികത കണക്കിലെടുത്ത്‌ രാജിവയ്‌ക്കാനാണ്‌ ആഗ്രഹിക്കുന്നതെന്നും പി.സി.ജോര്‍ജ്‌ പറഞ്ഞു. കൂറുമാറ്റ നിരോധന നിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കുന്നതു സംബന്ധിച്ച് സ്‌പീക്കറുടെ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ്  ജോര്‍ജ് രാജിസന്നദ്ധത പരസ്യമാക്കിയത്.