മാസ്റ്റര്‍ സ്‌ട്രോക്കുകളുടെ തമ്പുരാന്‍ വീരേന്ദ്ര സെവാഗിന് മാന്യമായ യാത്രയയപ്പ് നല്‍കണമെന്ന് ബി.സി.സി.ഐയോട് സൗരവ് ഗാംഗുലി

single-img
21 October 2015

KANPUR, INDIA - APRIL 13:  Virender Sehwag and Sourav Ganguly of India celebrate the wicket of Graeme Smith for 35 runs during day three of the Third Test match between India and South Africa at Green Park Stadium on April 13, 2008 in Kanpur, India. (Photo by Duif du Toit/Gallo Images/Getty Images)

മാസ്റ്റര്‍ സ്‌ട്രോക്കുകളുടെ തമ്പുരാന്‍ വീരേന്ദ്ര സെവാഗിന് മാന്യമായ യാത്രയയപ്പ് നല്‍കണമെന്ന് ബി.സി.സി.ഐയോട് മുന്‍ നായകന്‍ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടതായി സൂചന. സൗരവ് ഗാംഗുലിയുടെ നിര്‍ദ്ദേശം ബിസിസിഐ പരിഗണിക്കുകയാണെന്നും മുംബൈയിലോ ഡല്‍ഹിയിലോ സെവാഗ് വിരമിക്കല്‍ മത്സരം കളിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സെവാഗിനെ അസാധാരണ ക്രിക്കറ്റര്‍ എന്നാണ് ഗാംഗുലി വിശേഷിപ്പിച്ചത്. അത്തരത്തില്‍ുള്ള ഒരു താരത്തിന് ഇന്ത്യന്‍ കുപ്പായത്തില്‍ തന്നെ വിരമിക്കലിന് അവസരം നല്‍കുന്നത് ഒരു മോശമായ കാര്യം അല്ലെന്നും പറഞ്ഞു. തനിക്കുവേണ്ടി ഓപ്പണര്‍ സ്ഥാനം ബലി കഴിച്ച ഗാംഗുലിയുടെ നേതൃമികവിനെക്കുറിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച വീരു പറഞ്ഞിരുന്നു.