സ്വന്തമായി നിര്‍മിച്ച ക്ലോക്ക് സ്‌കൂളില്‍ കൊണ്ടുപോയപ്പോള്‍ ബോംബാണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അഹമ്മദ് ഇനി ഖത്തറില്‍ പഠിക്കും

single-img
21 October 2015

2C6E1D0C00000578-3238709-image-a-18_1442507735334

സ്വന്തമായി നിര്‍മിച്ച ക്ലോക്ക് സ്‌കൂളില്‍ കൊണ്ടുപോയപ്പോള്‍ ബോംബാണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അഹമ്മദ് അമേരിക്ക വിടുന്നു. കുടുംബ സമേതം ഖത്തറില്‍ സ്ഥിരതാമസമാക്കാനാണ് അഹമ്മദിന്റെയും കുടുംബത്തിന്റെയും പദ്ധതി. അഹമ്മദിന്റെ കുടുംബം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഖത്തര്‍ ഫൗണ്ടേഷനാണ് യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമില്‍ പഠിക്കാന്‍ അഹമ്മദിനെ ക്ഷണിച്ചത്. സ്വന്തമായുണ്ടാക്കിയ ക്ലോക്ക് സ്‌കൂളില്‍ കാണിച്ചപ്പോഴാണ് അഹമ്മദ് അറസ്റ്റിലായത്. ഇതിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഹമ്മദിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു.

ഖത്തര്‍ ഫൗണ്ടേഷന്‍ അഹമ്മദിന്റെ സെക്കണ്ടറി, അണ്ടര്‍ ഗ്രാജ്വേഷന്‍ പഠനങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. ലോകമാകമാനം അഹമ്മദിന്റെ കുടുംബം സഞ്ചരിച്ച് പ്രമുഖരെ കാണുന്നുണ്ടായിരുന്നു. നാസയുടെ ടീഷര്‍ട്ട് ധരിച്ച് കൈവിലങ്ങുമായി നില്‍ക്കുന്ന അഹമ്മദിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇതിനുശേഷമാണ് സ്റ്റാന്‍ഡ് വിത്ത് അഹമ്മദ് എന്ന പേരില്‍ ഹാഷ്ടാഗുമായി അഹമ്മദിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.