സവര്‍ണ്ണ സമുദായക്കാരുടെ പീഡനങ്ങള്‍ക്കിരയാകുന്ന ഫരീദാബാദിലെ ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതത്തിലേക്ക് മാറുന്നു

single-img
21 October 2015

Kuttikal

സവര്‍ണ്ണ സമുദായക്കാരുടെ പീഡനങ്ങള്‍ക്കിരയാകുന്ന ഫരീദാബാദിലെ ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതത്തിലേക്ക് മാറുന്നു. മതപരിവര്‍രത്തനമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇക്കാര്യത്തിലില്ല എന്ന നിലപാടിലാണ് ദളിതര്‍. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ ദളിത് കുടുംബത്തെ ജീവനോടെ തീകൊളുത്തിയ സംഭവം കൂടി അരങ്ങേറിയത് ദളിത് വിഭാഗത്തിന്റെ ഭീതികൂട്ടിയിട്ടുണ്ട്.

ഇതിനിടെ തീവെപ്പില്‍ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച ഗ്രാമവാസികളെ പോലീസ് ഒഴിപ്പിച്ചു. കുട്ടികളുടെ മൃതദേഹവും റോഡില്‍ നിന്ന് മാറ്റുകയും ഗതാഗതം പുനസ്ഥാപിച്ചിട്ടുമുണ്ട്. തീവെപ്പിനെ തുടര്‍ന്ന് സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. അക്രമത്തിനിരയായ കുടുംബത്തിന് നീതി ലഭിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചത്

ഫരീദാബാദ് സംഭവത്തിന് ഉത്തരവാദി കമ്മീഷണര്‍ ആണെന്നും ക്രമസമാധാനം പാലിക്കുന്നതില്‍ കമ്മീഷണര്‍ പരാജയപ്പെട്ടെന്നും ഗ്രാമവാസികള്‍ കുറ്റപ്പെടുത്തുന്നു. സംഭവത്തില്‍ നല്‍കിയ പരാതികള്‍ പൊലീസും പഞ്ചായത്ത് ഭരണകൂടവും അവഗണിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.