പശു അമ്മയാണെങ്കില്‍ മൂക്കുകയറിടുന്നത് എന്തിനാണെന്ന് വി.എസ്. അച്യുതാനന്ദന്‍

single-img
21 October 2015

Achuthanandan_jpg_1241752f

ഇന്ത്യയില്‍ ഗോവധം ഒഴിവാക്കണമെന്നും പശു മാതാവാണെന്നും ആവശ്യപ്പെട്ടുള്ള ആര്‍എസ്എസ് നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും ശക്തമായി രംഗത്ത്. പശു അമ്മയാണെങ്കില്‍ മൂക്കുകയറിടുന്നത് എന്തിനാണെന്നും അമ്മയ്ക്ക് ആരെങ്കിലും മൂക്കുകയറിടുമോയെന്നും വിഎസ് ചോദിച്ചു. യുക്തരഹിതമായ ആര്‍എസ്എസ് നിലപാടുകളെ ജനങ്ങള്‍ സംഘടിച്ച് ചെറുത്ത് തോല്‍പ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം പശു മാതാവാണെങ്കില്‍ കാള ആര്‍എസ്എസുകാരുടെ അച്ഛനാണോയെന്ന് വിഎസ് ചോദിച്ചിരുന്നു. പശുവിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം യുക്തിരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച് ബിജെപിയും ആര്‍എസ്എസും ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിനുദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.