നെല്‍വയല്‍ നികത്തുന്നതിനായി കൊണ്ടുവന്ന ഭേദഗതി ബില്‍ തത്കാലം നടപ്പിലാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

single-img
21 October 2015

sudheera-umman-chenniതിരുവനന്തപുരം:  പത്തേക്കര്‍ വരെ നെല്‍വയല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നികത്തുന്നതിനായി കൊണ്ടുവന്ന ഭേദഗതി ബില്‍ തത്കാലം നടപ്പിലാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. തല്‍ക്കാലം ഫയല്‍ പിന്‍വലിക്കുകയാണെന്നും തീരുമാനം യുഡിഎഫിന് വിടുകയാണെന്നും റവന്യുമന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കി.

നേരത്തെ ഭേദഗതിക്ക് എതിരെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്ത് വന്നിരുന്നു. പാര്‍ട്ടി തലത്തില്‍ കൂടുതല്‍ ഗൗരവമായ  ചര്‍ച്ചകള്‍ നടത്താതെ ഭേദഗതി സാധിക്കില്ലെന്നായിരുന്നു സുധീരന്റെ  നിലപാട്. യുഡിഎഫ് ഉപസമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയത്.