സിഇടി കോളജ് കാമ്പസില്‍ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തെ തുടര്‍ന്ന് കാമ്പസിനുള്ളില്‍ വാഹനങ്ങള്‍ നിരോധിച്ച നടപടി ഹൈക്കോടതി ശരിവച്ചു

single-img
20 October 2015

CET

വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ കാമ്പസിനുള്ളില്‍ പ്രവേശിക്കുന്നത് തടഞ്ഞ് ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. കാമ്പസുകളുടെ പ്രവേശനകവാടത്തില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഒരുക്കണമെന്നും വാഹനങ്ങള്‍ കോളേജിനുള്ളില്‍ അകത്തുപ്രവേശിക്കാത്ത രീതിയില്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നും ജസ്റ്റിസ് വി.ചിദംബരേഷ് ഉത്തരവിട്ടു.

കടലാസില്‍ ഒതുങ്ങാതെ സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. രാത്രി ഒന്‍പതിനു ശേഷം കാമ്പസുകളില്‍ ആഘോഷങ്ങള്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

തിരുവനന്തപുരം സിഇടി കോളജ് കാമ്പസില്‍ നടന്ന ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്. നടപടി ചോദ്യം ചെയ്തു വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാര്‍ നടപടി അംഗീകരിച്ചത്.