പശു മാതാവെങ്കില്‍ കാള അച്ഛനാണോയെന്ന് മോഡിയും കൂട്ടരും ജനങ്ങളോട് പറയണം- വി.എസ് അച്യുതാനന്ദന്‍

single-img
20 October 2015

Achuthanandanതിരുവനന്തപുരം:  പശു മാതാവെങ്കില്‍ കാള അച്ഛനാണോയെന്ന് മോഡിയും കൂട്ടരും ജനങ്ങളോട് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ജനങ്ങളെ വെല്ലുവിളിച്ചാണ് മോഡിയുടെ ഭരണമെന്നും വി എസ് അഭിപ്രായപ്പെട്ടു.

ഒരാള്‍ ഒരു തെറ്റ് ചെയ്താല്‍ അയാള്‍ക്ക് കോടതി ആറ് മാസമോ ആറ് വര്‍ഷമോ അതല്ല ജീവപര്യന്തമോ ശിക്ഷ കൊടുക്കും. അതാണ് ജനാധിപത്യം. എന്നാല്‍, മോഡിയുടെ ഭരണത്തില്‍ ജനങ്ങളെ നേരിട്ട് ശിക്ഷിക്കുകയാണ്. കൂട്ടത്തോടെ ആര്‍.എസ്.എസുകാര്‍ നേരിട്ട് തല്ലിക്കൊല്ലുന്ന അതികഠിനമായ ശിക്ഷ.

രാജ്യത്തെ മലമ്പാമ്പാണ് ആര്‍.എസ്.എസ്. അധികാരത്തിലത്തെിയാല്‍ സ്വിസ് ബാങ്കിലുള്ള കുത്തകകളുടെ നിക്ഷേപം തിരികെ കൊണ്ടുവന്ന് ഓരോ പൗരനും 15 ലക്ഷം രൂപ വീതം ബാങ്കില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞ മോഡി
വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിക്കുക മാത്രമല്ല, മതത്തിന്റെ പേരില്‍ കൊല്ലാക്കൊല നടത്തുകയുമാണെന്നും വി.എസ് പറഞ്ഞു.