കമ്മ്യൂണിസ്റ്റ് ദര്‍ശനങ്ങളെക്കുറിച്ചും സ്ത്രീപുരുഷ തുല്യതയെക്കുറിച്ചും പുറത്ത് പ്രസംഗിക്കുന്ന നേതാക്കള്‍ വീട്ടിലെത്തിയാല്‍ ചെരുപ്പ് അഴിച്ച് മാറ്റുന്നതുപോലെ നിലപാട് മാറ്റുമെന്ന് എം.എ ബേബി

single-img
20 October 2015

MA-babyകോഴിക്കോട്: സ്ത്രീപുരുഷ തുല്യതയെക്കുറിച്ച് പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും വീട്ടിലെത്തിയാല്‍ പുരുഷാധിപത്യം കാണിക്കുന്നവരാണെന്ന്   എം.എ ബേബി. കമ്മ്യൂണിസ്റ്റ് ദര്‍ശനങ്ങളെക്കുറിച്ചും സ്ത്രീപുരുഷ തുല്യതയെക്കുറിച്ചും പുറത്ത് പ്രസംഗിക്കുന്ന നേതാക്കള്‍ വീട്ടിലെത്തിയാല്‍ ചെരുപ്പ് അഴിച്ച് മാറ്റുന്നതുപോലെ നിലപാട് മാറ്റുമെന്ന് ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ഫേസ്ബുക്കിലെ പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പിന് ജാഗ്രതക്കുറവുണ്ടായെന്നും എന്നാല്‍ അദ്ദേഹം സ്ത്രീവിരുദ്ധനോ, പുരുഷാധിപത്യ പ്രവണത കാട്ടുന്നയാളോ അല്ലാത്തതിനാലാണ് കോടിയേരിയും, പിണറായിയും പിന്തുണച്ചതെന്നും എം.എ. ബേബി വ്യക്തമാക്കി.

ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശത്തെ സിപിഎം നേതാക്കളായ കോടിയേരിയും പിണറായിയും അനുകൂലിക്കുകയും അതേസമയം വി.എസ് അച്യുതാനന്ദന്‍, തോമസ് ഐസക്ക് എന്നിവര്‍ പ്രതികൂലിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബേബി നിലപാട് വ്യക്തമാക്കിയത്.