വട്ടംകുളം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന ഒന്‍പത് സ്ഥാനാര്‍ത്ഥിമാരില്‍ ആറുപേരുടേയും പേര് മുസ്തഫ

single-img
19 October 2015

lok-sabha-election-campaign-kerala-last-day-pictures-00713

മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ ആറേക്കാവിലെ വോട്ടര്‍മാര്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കുറച്ച് ബുദ്ധിമുട്ടും. കാരണം അവിടെ മത്സരിക്കുന്ന ആറ് സ്ഥാനാര്‍ത്ഥികളുടെ പേര് മുസ്തഫ എന്നാണ്. വാര്‍ഡിലെ ആകെയുള്ള ഒമ്പത് സ്ഥാനാര്‍ത്ഥികളില്‍ ആറുപേരുടെ പേരും മുസ്തഫ എന്നാണെന്ന് പറയുമ്പോള്‍ വട്ടംകുളത്തിന്റെ ‘മുസ്തഫ’ പ്രാധാന്യെത്തപ്പറ്റി ചിന്തിക്കാവുന്നതേയുള്ളൂ.

യു.ഡി.എഫ് സ്വതന്ത്രനായി മൊബൈല്‍ഫോണ്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന വള്ളിക്കാട്ടുവളപ്പില്‍ മുസ്തഫ (വി.വി.എം. മുസ്തഫ) യ്ക്ക് എതിരായാണ് മറ്റുള്ള മുസ്തഫമാര്‍ കളത്തിലിറങ്ങിയിരിക്കുന്നത്. കോട്ടപ്പറമ്പില്‍ മുസ്തഫ (എഴുത്തുപെട്ടി), കോലക്കാട്ട് മുസ്തഫ (കുട), കുഴിമന മുസ്തഫ (ഫുട്‌ബോള്‍,) ചാക്കാട്ടുമുക്കില്‍ മുസ്തഫ (ടേബിള്‍ഫാന്‍,) പാലാട്ടുവളപ്പില്‍ മുഹമ്മദ് മുസ്തഫ (ടെലിവിഷന്‍) എന്നിങ്ങനെയാണ് മറ്റു മുസ്തഫമാരുടെ നില.

പഞ്ചായത്തില്‍ ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ള ഈ വാര്‍ഡില്‍ ശ്രീജ പാറയ്ക്കല്‍ എല്‍.ഡി.എഫിനും മഞ്ഞക്കാട്ട് ഗംഗാധരന്‍ ബി.ജെ.പിക്കുംവേണ്ടി രംഗത്തുണ്ട്. നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ പേരും മുസ്തഫയെന്നാണ്. അദ്ദേഹം മത്സരിക്കുന്നത് എട്ടാം വാര്‍ഡിലും.