രാജ്യത്ത് സഹിഷ്ണുത കുറയുകയാണോയെന്ന് രാഷ്ട്രപതി

single-img
19 October 2015

pranab_05_vidസഹിഷ്ണുതയും അഭിപ്രായവ്യത്യാസങ്ങള്‍ അംഗീകരിക്കാനുള്ള സന്നദ്ധതയും രാജ്യത്ത് കുറഞ്ഞു വരികയാണോയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.സഹിഷ്ണുത മുഖമുദ്ര ആയതിനാലാണ് ഭാരതീയ സംസ്‌കാരം അയ്യായിരം വര്‍ഷമായി നിലനില്‍ക്കുന്നത്. ഏതു സാഹചര്യത്തിലും മാനവികതയും ബഹുസ്വരതയും നിലനിന്നേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.ദുഷ്ട്ടശക്തികള്‍ക്കെതിരെ യോജിച്ചു പോരാടണം എന്നും പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി പറഞ്ഞു.എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് രാജ്യത്ത് ഇടമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.നിരവധി ഭാഷകളും എഴ് മതങ്ങളും ഇന്ത്യയിലുണ്ട്. എല്ലാ വ്യത്യാസങ്ങളും അംഗീകരിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. എല്ലാവര്‍ക്കും രാഷ്‌ട്രപതി  ദുര്‍ഗ്ഗാപൂജ ആശംസകള്‍ നേര്‍ന്നു.