ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

single-img
19 October 2015

imagesഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.ദുബായ്‌യിലാണ് സേവാഗ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2013 മാർച്ചിലാണ് സേവാഗ് അവസാന രാജ്യാന്തര മൽസരം കളിച്ചത്. 104 ടെസ്റ്റുകളിൽ നിന്നായി 8,586 റൺസും 251 ഏകദിനങ്ങളിൽ നിന്നായി 8,273 റൺസും നേടി.വിസ്ഡന്റെ ലീഡിംഗ് ക്രിക്കറ്റേഴ്‌സ് പുരസ്‌കാരം ലഭിച്ച ഏക ഇന്ത്യന്‍ താരമാണ് സേവാഗ്. 2008ലായിരുന്നു ഈ നേട്ടം.104 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ച സെവാഗ് രണ്ട് ട്രിപ്പിള്‍ സെഞ്ചുറി അടക്കം 8586 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റിലെ റണ്‍വേട്ടക്കാരായ ഇന്ത്യക്കാരില്‍ അഞ്ചാതാണ് വീരു. ഡോണ്‍ ബ്രാഡ്മാനും, ബ്രയന്‍ ലാറക്കും ശേഷം രണ്ട് ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടുന്ന ക്രിക്കറ്റ് കളിക്കാരനുമായി സേവാഗ്.ഏകദിന ക്രിക്കറ്റില്‍ ഒരു ഡബിള്‍ സെഞ്ചുറി അടക്കം 8273 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം. 15 സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.