അശരണരായ സ്ത്രീകള്‍ക്കു സഹായവുമായി ഒരു ഷെഡില്‍ പ്രവര്‍ത്തിക്കുന്ന ബി.പി. മൊയ്തീന്‍ സേവാ മന്ദിറിനു ഒരുകെട്ടിടമെന്ന കാഞ്ചനമാലയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ദിലീപ് എത്തി

single-img
19 October 2015

kanjana

കാഞ്ചനമാലയുടെ ഏറെക്കാലത്തെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നടന്‍ ദിലീപ് എത്തി. മൊയ്തീന്‍ ബാക്കിവെച്ചുപോയ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനായി മൊയ്തീന്റെ പ്രണയിനി കാഞ്ചനമാല ഏറ്റെടുത്ത ദൗത്യത്തിന് കൈത്താങ്ങുമായാണ് ദിലീപ് എത്തിയത്. എന്ന് നിന്റെ മൊയ്തീന്‍ സിനിമയിലൂടെ അനശ്വരനായ ബി.പി മൊയ്തീന്റെ സ്മാരകത്തിന്റെ നിര്‍മ്മാണത്തിനാണ് സഹായവാഗ്ദാനവുമായി ദിലീപ് എത്തിയത്.

മൊയ്തീന്റെ സ്മാരകമായ ബി.പി. മൊയ്തീന്‍ സേവാമന്ദിര്‍ ദിലീപ് പുനര്‍നിര്‍മിക്കും. ഇതുസംബന്ധിച്ചു കാഞ്ചനമാലയോടു സംസാരിച്ചുവെന്നും അവര്‍ വലിയ സന്തോഷത്തോടെ സഹായ വാഗ്ദാനം സ്വീകരിച്ചുവെന്നും അടുത്ത ദിവസം തന്നെ മുക്കത്ത് പോയി കാഞ്ചനമാലയെ കാണുമെന്നും ദിലീപ് അറിയിച്ചു.

അശരണരായ സ്ത്രീകള്‍ക്കു സഹായവുമായി ഒരു ഷെഡില്‍ പ്രവര്‍ത്തിക്കുന്ന ബി.പി. മൊയ്തീന്‍ സേവാ മന്ദിറിനു ഒരു കെട്ടിടമെന്നത് കാഞ്ചനമാലയുടെ സ്വപ്‌നമായിരുന്നു. കാഞ്ചനമാലയുടെ ആഗ്രഹം അറിഞ്ഞ ദിലീപ് സഹായ മനസ്‌കതയുമായി മുന്നോട്ടു വരികയായിരുന്നു.