വാട്‌സ്ആപ്പിന് പിടിവിടുന്നു; സ്‌നാപ്ചാറ്റിന് ആവശ്യക്കാര്‍ ഏറുന്നു

single-img
19 October 2015

Snapchatവാട്‌സ്ആപ്പിന്റെ  പോരായ്മകള്‍ പരിഹരിച്ചെത്തുന്ന സ്‌നാപ്ചാറ്റിന് പ്രിയമേറുന്നു.  ഇന്‍സ്റ്റാഗ്രാം, വാട്ട്‌സാപ്പ് ഫീച്ചറുകള്‍ സമന്വയിപ്പിച്ചതാണ് സ്‌നാപ്ചാറ്റ്. ടെക്‌സ്റ്റ് ചാറ്റിനൊരുപടി മുന്നില്‍ ഇന്‍സ്റ്റന്‍ട് ഫോട്ടോ ഷെയറിങ് സേവനമാണ് സ്‌നാപ്ചാറ്റിന് കൂടുതല്‍ പ്രചാരം നല്‍കുന്നത്.

സ്‌റ്റോറേജ്  പ്രശ്‌നവും  സുരക്ഷാ വീഴ്ചയുമാണ് വാട്‌സ്ആപ്പിന് തിരിച്ചടിയാകുന്നത്.  ഈ പോരായ്മകള്‍ പരിഹരിച്ചതാണ് സ്‌നാപ്ചാറ്റിന് പ്രചാരമേറാന്‍ കാരണം.

ആട്ടോ ഡിലിറ്റിങ് ഫീച്ചറുള്ള സ്‌നാപ്ചാറ്റിലെ വിവരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ നശിക്കപ്പെടുമെന്നതും ആപ്ലിക്കേഷന് ആവശ്യക്കാര്‍ ഏറുന്നു. വാട്‌സ്ആപ്പില്‍ നിന്നും സ്‌നാപ്ചാറ്റിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.