കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ ഐസിസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

single-img
19 October 2015

388691-isis-keralaതിരുവനന്തപുരം: കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ ഐസിസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. ഇതേ കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.

ദുബായില്‍ നിന്നും കാണാതായ ഇവര്‍ ഇറാഖിലെ മൊസൂളില്‍ എത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ദമ്പതികള്‍ ഐസിസില്‍ എത്തിപ്പെട്ടത് എങ്ങനെയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു.

കഴിഞ്ഞ മാസം ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍  പൊലീസിന് പരാതി നല്‍കിയിരുന്നു. ഇവര്‍ തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു.