സിറിയയിലെ ഐ.എസ് ഭീകരന്‍മാരുടെ തന്ത്രപ്രധാന താവളങ്ങളെല്ലാം ഒറ്റയ്ക്ക് തകര്‍ത്ത് റഷ്യ മുന്നോട്ടു കുതിക്കുന്നു

single-img
18 October 2015

RUSSIA-21

അമേരിക്കയ്ക്ക് കഴിയാനാകാത്തത് പ്രാവര്‍ത്തികമാക്കാനൊരുങ്ങി റഷ്യ. സിറിയയില്‍നിന്ന് ഐ.എസ് ഭീകരരെ തുരത്തുകയെന്ന ലക്ഷ്യത്തോട് റഷ്യ അടുക്കുകയാണ്. ഐസിസിന്റെ തന്ത്രപ്രധാനമായ താവളങ്ങള്‍ പലതുംറഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നു. ഭീകരരുടെ ആയുധ കേന്ദ്രങ്ങളിലും ഫാക്ടറികളും ആയുധശേഖരങ്ങളിലും റഷ്യന്‍ സേന ബോംബാക്രമണം ശക്തമാക്കിയതോടെ ഭീകരര്‍ പലായനം ചെയ്യുകയാണെന്നാണ് വിവരം.

സിറിയയില്‍ നിന്നും പിടിച്ചെടുത്ത റേഡിയോ സന്ദേശങ്ങളില്‍നിന്ന് റഷ്യന്‍ ആക്രമണത്തില്‍ ഭീകരര്‍ എത്രത്തോളം തകര്‍ന്നുവെന്നതിന്റെ സൂചനകളും ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ആക്രമണത്തില്‍ പ്രപധാന ഐ.എസ് കേന്ദ്രങ്ങളെല്ലാം തകര്‍ന്നു. ഭീകരരുടെ ഒരു മിസൈല്‍ ലോഞ്ചറും ആക്രമണത്തില്‍ നശിപ്പിച്ചു. തങ്ങളുടെ പഴയ ഇടങ്ങള്‍ വിട്ട് ഭീകരര്‍ പുതിയ സ്ഥലങ്ങള്‍ തേടുകയാണെന്നകണ് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

റഷ്യന്‍ സു34 യുദ്ധവിമാനം നടത്തിയ ബോംബാക്രമണത്തില്‍ ഐ. എസ് അതി രഹസ്യമായി സൂക്ഷിച്ചിരുന്ന മിസൈലും മിസൈല്‍ ലോഞ്ചറും അത് ഒളിപ്പിച്ചിരുന്ന കെട്ടിടവും പൂര്‍ണമായും തകര്‍ന്നു. സിറിയന്‍ നഗരമായ ഡമാസ്‌കസിന് സമീപത്ത് റഷ്യയുടെയും പാശ്ചാത്യ ശക്തികളുടെയും യുദ്ധവിമാനങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും നേരെ തൊടുക്കാന്‍ പാകത്തില്‍ സ്ഥാപിച്ചിരിക്കുകയായിരുന്നു മിസൈല്‍.

ഈ നിലയില്‍ ആക്രമണം തുടര്‍ന്നാല്‍, സിറിയയെ ദിവസങ്ങള്‍ക്കകം ഐസിസ് വിമുക്തമാക്കാനാകുമെന്നാണ് പ്രസിഡന്‍്‌റ വല്‍ദിമിര്‍ പുട്ടിന്‍ കരുതുന്നത്. ഇഡ്‌ലിബ്, ഹമ, ഡമാസ്‌കസ്, അലെപ്പോ തുടങ്ങിയ കേന്ദ്രങ്ങളിലെ ഐ.എസ് താവളങ്ങളെല്ലാം നശിപ്പിച്ചുവെന്ന് റഷ്യ അറിയിച്ചു. റഷ്യയുടെ ആക്രമണം ഐ.എസിനെ നശിപ്പിക്കുക മാത്രമല്ല അമേരിക്ക തുടങ്ങിയ നാറേ്‌റാ രാജ്യങ്ങള്‍ക്ക് നാണക്കേടിന്റെ അടികൂടിയാണ് നല്‍കിയിരിക്കുന്നത്.