കൊലപാതക കേസിലുള്‍പ്പെടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്കും സൂപ്പര്‍ക്ലാസ് ബസുകളില്‍ ഇനി സൗജന്യയാത്ര

single-img
18 October 2015

Kochi-KSRTC-Volvo-Low-Floor-City-Buses

സംസ്ഥാനത്ത് കൊലപാതക കേസിലുള്‍െപ്പടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്ക് ഇനി സൂപ്പര്‍ക്ലാസ് ബസുകളിലും സൗജന്യ യാത്ര. നിലവില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ വരെ മാത്രം അനുവദിച്ചിരുന്ന ബസ് വാറണ്ട് സൂപ്പര്‍ക്ലാസ്, ലോ ഫ്‌ളോര്‍ എസി. ബസുകളിലും ബാധകമാക്കി കെഎസ്ആര്‍ടിസി ഉത്തരവിറക്കിയിരിക്കുകയാണ്. കൂട്ടത്തില്‍പോലീസുകാരുടെ ദീര്‍ഘദൂര യാത്രകള്‍ക്കും ഇതേ സൗജന്യം അനുവദിച്ചിട്ടുണ്ട്.

ഇതുവരെ എസി. ബസുകള്‍ മുതല്‍ മുകളിലേക്കുള്ള ക്ലാസുകളില്‍ എംപി, എംഎല്‍എ തുടങ്ങിയവര്‍ക്കു മാത്രമായിരുന്നു യാത്രാസൗജന്യം. ബസ് വാറണ്ട് ഇനത്തില്‍ 2014 ല്‍ മാത്രം എട്ടു കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്കു സര്‍ക്കാര്‍ നല്‍കാനുള്ളത്. പോലീസുകാര്‍ക്കും പ്രതികള്‍ക്കും കൂടി ഈ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്നതോടെ വെട്ടിലാവുന്നത് സാധാരണ ദീര്‍ഘദൂര യാത്രക്കാരാണ്. നഷ്ടം കെ.എസ്.ആര്‍.ടി.സിക്കും.