ഇന്ത്യയില്‍ എന്‍.എസ്.ജി കമാന്‍ഡോകളെ നിയമിക്കുന്നതില്‍ ഇനിമുതല്‍ സ്ത്രീപുരുഷ വ്യത്യാസമില്ല

single-img
18 October 2015

commandosd

ഭീകരവിരുദ്ധപ്രവര്‍ത്തനം പോലുള്ള കടുത്ത ദൗത്യങ്ങള്‍ക്കായി ദേശീയ സുരക്ഷാസേനയിലെ വനിതാകമാന്‍ഡോകള്‍ തയ്യാറാകുന്നു. ഇതുവരെ പുരുഷകമാന്‍ഡോകളാണ് കഠിനജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിരുന്നത്. ഇനി വനിതകളെയും ഇത്തരം ദൗത്യങ്ങള്‍ക്ക് നിയോഗിക്കാനാണ് എന്‍.എസ്.ജി തീരുമാനം. അതിന്റെ ഭാഗമായി ഭീകരാക്രമണം, വിമാനറാഞ്ചല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ നേരിടാനായി വനിതകള്‍ക്ക് പ്രത്യേകപരിശീലനവും നല്‍കും.

എന്‍.എസ്.ജിയില്‍ കമാന്‍ഡോകളെ നിയമിക്കുന്നതില്‍ ഇനി സ്ത്രീപുരുഷ വിവേചനമുണ്ടാവില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ആര്‍.സി തായല്‍ പറഞ്ഞു. അവര്‍ക്ക് നല്‍കുന്ന പരിശീലനത്തിലും വ്യത്യാസമുണ്ടാവില്ല. പുതിയ വെല്ലുവിളികള്‍ നേരിടുന്നതിന് പുതിയ തന്ത്രങ്ങളും സാങ്കേതികവിദ്യകളും സ്വീകരിക്കേണ്ടതിനാല്‍ ഇതിനായി പരിശീലനപരിപാടിയും പരിഷ്‌കരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്‍.എസ്.ജിയില്‍ 2004മുതല്‍ വനിതകളെ എടുക്കാനാരംഭിച്ചുവെങ്കിലും വി.വി.ഐ.പി സുരക്ഷപോലുള്ള ചുമതലകള്‍ക്കു മാത്രമായാണ് ഇവരെ നിയോഗിച്ചുവന്നത്. പുരുഷന്മാരെപ്പോലെത്തന്നെ ഈ ജോലിയില്‍ മികവുകാട്ടിയതിനെത്തുടര്‍ന്നാണ് അവരെ മറ്റ് ദൗത്യങ്ങള്‍ക്കും ഭാഗമാക്കുന്നത്.