ഡിസംബര്‍ മധ്യത്തോടെ സിംഗപ്പൂരിന്റെ ആറ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി ആകാശത്തേക്ക് കുതിക്കും

single-img
18 October 2015

ISRO

സിംഗപ്പൂരിന്റെ ആറ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി ഡിസംബര്‍ മധ്യത്തോടെ ആകാശത്തേക്ക് കുതിക്കും.
ഐഎസ്ആര്‍ഒയുടെ വാണിജ്യ വിക്ഷേപണത്തിന്റെ ഭാഗമായാണ് 500 കിലോഗ്രാം ഭാരം വരുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ഉള്‍പ്പടെയുള്ളവയുമായി പിഎസ്എല്‍വിയുടെ യാത്ര.

റിമോട്ട് സെന്‍സറിംഗ് ഉപഗ്രഹത്തിന്റെ യാത്രഭൂമധ്യരേഖയ്ക്ക് സമാനമായ പഥത്തിലൂടെയാവും. വര്‍ഷാന്ത്യത്തില്‍ സിംഗപ്പൂരില്‍ മേഘാവൃത അന്തരീക്ഷമായിരിക്കുമെന്നും അതിനാലാണ് ഇന്ത്യയില്‍നിന്ന് വിക്ഷേപണത്തിന് സിംഗപ്പൂര്‍ തയ്യാറാകുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഭൂമിയില്‍ നിന്നും 550 കിലോ മീറ്റര്‍ ഉയരത്തിലാവും ഉപഗ്രഹങ്ങളുടെ ഭ്രമണപഥമെന്നും ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ അധ്യക്ഷയും എംഡിയുമായ വിഎസ് ഹെഗ്‌ഡെ അറിയിച്ചു.