പശുവിനെ കൊല്ലുന്ന പാപികളെ കൊല്ലാന്‍ വേദങ്ങള്‍ ആഹ്വാനം ചെയ്യുന്നുണ്ടെന്ന് ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യ

single-img
18 October 2015

Dadri

ദാദ്രിയില്‍ പശുമാംസം കഴിച്ചുവെന്നാരോപിച്ച് ഇസ്ലാം മത വിശ്വാസിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ആര്‍.എസ്.എസ് മുഖപത്രം പാഞ്ചജന്യ. പശുവിനെ കൊല്ലുന്ന പാപികളെ കൊല്ലാന്‍ വേദങ്ങളില്‍ ആഹ്വാനം ചെയ്യുന്നുണ്ടെന്നാണ് പാഞ്ചജന്യയില്‍ ദി അദര്‍ സൈഡ് ഓഫ് ദ ഡിസ്റ്റര്‍ബന്‍സ് എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലൂടെ ആര്‍.എസ്.എസ് ദാദ്രി കൊലപാതകം ന്യായീകരിച്ചത്. വിനയ് കൃഷ്ണ ചതുര്‍വേദി എന്നയാളാണ് ലേഖനം എഴുതിയിരിക്കുന്നത്.

നമ്മുടെ പൂര്‍വികര്‍ പശുവിനെ കൊല്ലുന്നതിനെതിനെതിരെ പോരാടിയതിന് ചരിത്രത്തില്‍ നിരവധി തെളിവുകള്‍ ലഭ്യമാണ്. പശുവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ മുസ്ലീങ്ങളുമായി നിരവധി പോരാട്ടങ്ങള്‍ നടന്നതിനും ചരിത്രത്തില്‍ തെളിവുണ്ടെന്ന് ലേഖനം പറയുന്നു. യജുര്‍വേദത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് ആര്‍.എസ്.എസ് പ്രസിദ്ധീകരണം ദാദ്രി കൊലപാതകത്തെ ന്യായീകരിക്കുന്നത്.

ദാദ്രി സംഭവത്തെ പശുവിനെ കൊന്ന പാപിയോടുള്ള സ്വാഭാവിക പ്രതികരണം എന്നാണ് ആര്‍.എസ്.എസ് പ്രസിദ്ധീകരണം വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് 80 ശതമാനം വരുന്ന ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ മാനിക്കുന്നില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ തടയാനാകില്ലെന്നും പാഞ്ചജന്യ മുന്നറിയിപ്പു തരുന്നുണ്ട്.