തന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും അപ്പോള്‍ താന്‍ ബോധപൂര്‍വം കള്ളം പറഞ്ഞെന്നു ആരും പറയില്ലെന്നും ചെറിയാന്‍ ഫിലിപ്പ്

single-img
18 October 2015

Cheriyan-Philip

ബിന്ദു കൃഷ്ണ തനിക്കെതിരെ കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറുമെന്ന് ചെറിയാന്‍ ഫിലിപ്പ്. എന്നെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം. എന്നാല്‍ എന്റെ ഉപബോധമനസിലെ എല്ലാ സത്യങ്ങളും പുറത്തു വരും. ഞാന്‍ ബോധപൂര്‍വം കള്ളം പറഞ്ഞെന്നു ആരും പറയില്ലല്ലോ. സ്ത്രീ വിരുദ്ധമെന്നും ആരും പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് വനിതാ നേതാക്കളെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തില്‍ ചെറിയാന്‍ ഫിലിപ്പിനെതിരെ കേസുനല്‍കുമെന്ന ബിന്ദുകൃഷ്ണയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ സ്ത്രീ വിരുദ്ധനാക്കാന്‍ ശ്രമിച്ചാല്‍ പലതും തുറന്നു പറയേണ്ടി വരുമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സുധീരന്‍ പറയുന്നതുപോലെ ഞാന്‍ മാപ്പ് പറഞ്ഞാല്‍ സത്യം മരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ ആന്റണി പ്രസിഡന്റും സുധീരന്‍ വൈസ് പ്രസിഡന്റും ആയിരുന്നപ്പോള്‍ ഞാന്‍ കെപിസിസി സെക്രട്ടറിയായിരുന്നു. മാന്യതയുടെ പേരില്‍ കോണ്‍ഗ്രസിലെ പല രഹസ്യങ്ങളും ഞാന്‍ പുറത്തു പറഞ്ഞിട്ടില്ല. കോണ്‍ഗ്രസില്‍ ചില നേതാക്കള്‍ വനിതകളെ ചൂഷണം ചെയ്ത എത്രയോ കഥകളുണ്ട്. എന്നെ സ്ത്രീ വിരുദ്ധനാക്കാന്‍ ശ്രമിച്ചാല്‍ പലതും തുറന്നു പറയേണ്ടിവരും. കോണ്‍ഗ്രസില്‍ ചില വനിതകള്‍ എങ്ങനെ സീറ്റ് നേടിയെന്ന നാറുന്ന കഥകള്‍. അവയെല്ലാം സുധീരനും അറിവുള്ളതാണല്ലോ. ഇവിടെയും ഞാന്‍ കുറ്റപ്പെടുത്തുന്നത് പുരുഷ നേതാക്കളെയാണ്. ചെറിയാന്‍ പറഞ്ഞു.