നിറപറ ഉല്‍പ്പന്നങ്ങളുടെ നിരോധന ഉത്തരവിനെതിരേയുള്ള ഹൈക്കോടതി ഉത്തരവില്‍ അപ്പീല്‍ പോകണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ അനുപമ ഐ.എ.എസിന്റെ തീരുമാനം

single-img
17 October 2015

Anupama

ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി. അനുപമ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ നോക്കുകുത്തിയാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രംഗത്ത്. നിറപറ ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവിനെതിരേയുള്ള ഹൈക്കോടതി ഉത്തരവില്‍ അപ്പീല്‍ പോകണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് അനുപമയുടെ തീരുമാനമെന്ന് മംഗളം റിപ്പോറട്ട് ചെയ്യുന്നു.

മായം കലര്‍ന്നതായുള്ള പരിശോധനാഫലത്തെ തുടര്‍ന്ന് നിറപറയുടെ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയുടെ വില്‍പ്പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചാണ് നടപടി സ്വീകരിച്ചതെങ്കിലും നിറപറയ്ക്ക് എതിരേയുള്ള നിരോധനം ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരേ നിറപറയുടെ മാതൃസ്ഥാപനമായ കെ.കെ.ആര്‍. ഫുഡ് പ്രോഡക്ട്‌സ് രംഗത്തുവരുകയുമുണ്ടായി.

ഭക്ഷ്യസുരക്ഷ വകുപ്പ് ജോയിന്റ് കമ്മിഷണറുടെ അധികചുമതല വഹിക്കുന്ന ഡി. ശിവകുമാറിനായിരുന്നു തുടര്‍ നടപടികളുടെ ചുമതല. കമ്മിഷണര്‍ക്കൊപ്പം ശക്തമായ നിലപാട് ഇദ്ദേഹവും സ്വീകരിച്ചതോടെ നടപടികള്‍ക്കു സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നുതന്നെ വിലക്ക് ഉണ്ടായത്.

നിറപറ ഉത്പന്നങ്ങളുടെ നിരോധനത്തിനു വ്യവസ്ഥയില്ലെന്നാണ് ഉത്തരവിനെതിരെയാണ് അപ്പീലിനു പോകണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ പറയുന്നത്. എന്നാല്‍ അപ്പീല്‍ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് ചീഫ് സെക്രട്ടറിയാണ്.