കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ; സി.പി.ഐ നേതാവ് ഇ.എസ്. ബിജിമോള്‍ ആര്‍ക്ക് വോട്ടു ചെയ്യും?

single-img
17 October 2015

bijimol

ഇ.എസ് ബിജിമോള്‍ എം.എല്‍.എ ഇപ്പോള്‍ ഒരു ഊരാക്കുടുക്കിലാണ്. സ്വന്തംവാര്‍ഡിലെ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനാല്‍ ആര്‍ക്ക് ഇനി വോട്ട് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് എം.എല്‍.എ. ഈ വാര്‍ഡില്‍ മത്സരത്തിനായി അവശേഷിക്കുന്നത് യു.ഡി.എഫ്., ബി.ജെ.പി.സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ്. പാര്‍ട്ടിക്ക് ഡമ്മി സ്ഥാനാര്‍ഥിയില്ലായിരുന്നു.വേറെ സ്വതന്ത്രരുംഇല്ല.

പീരുമേട് എം.എല്‍.എ. ബിജിമോളുടെ വാര്‍ഡായ ഏലപ്പാറ തണ്ണിക്കാനം വാര്‍ഡിലെ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുടെ പത്രികയാണ് ഒപ്പിട്ടില്ലെന്ന കാരണത്താല്‍ വരണാധികാരി തള്ളിയത്. സ്ഥാനാര്‍ത്ഥി സി.പി.എം.പ്രതിനിധിയായിരുന്നു. വാര്‍ഡാണിത്. അതിനാല്‍ തന്നെ ഇത്തവണ ആര്‍ക്ക് വോട്ടുചെയ്യുമെന്ന ചിന്തയിലാണ് എം.എല്‍.എ.

ആര്‍ക്ക് വോചട്ടുചെയ്യുമെന്നുള്ള ചോദ്യത്തിന് പ്രതികരണം പിന്നീട് പറയാമെന്ന് എം.എല്‍.എ.യുടെ പറഞ്ഞു. മുന്നണിക്കാര്‍ കോണ്‍ഗ്രസ്സിന്റെ ഡമ്മി സ്ഥാനാര്‍ഥിയെ സമീപിച്ച് പിന്തുണ വാഗ്ദാനം ചെയ്‌തെങ്കിലും യു.ഡി.എഫുകാര്‍ എത്തി അവരെ കൂട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിപ്പിച്ചു കളയുകയും ചെയ്തു.