സംസ്ഥാനത്തെ കടകളില്‍ ജ്യൂസിനായി ഉപയോഗിക്കുന്നത് മീന്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ്

single-img
17 October 2015

6a00d8341ce20153ef0133f5bfc82d970b

സംസ്ഥാനത്തെ കടകളില്‍ ജ്യൂസിനായി ഉപയോഗിക്കുന്നത് മീന്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. തൃശൂരില്‍ മീന്‍ ചീഞ്ഞുകേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ജ്യൂസ് കടകളില്‍ നിന്ന് ആഓമരാഗ്യ വകുപ്പ് അധികൃതറ പിടിച്ചെടുത്തിരുന്നു.

ജ്യൂസുകളിലും ശീതളപാനീയങ്ങളിലും കൊമേഴ്‌സ്യല്‍ ഐസ് എന്നറിയപ്പെടുന്ന ഇവ ചേര്‍ത്തു കൊടുക്കാന്‍ പാടില്ലെന്നു പബ്ലിക് ഹെല്‍ത്ത്‌ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.കെ. സുരേഷ്‌കുമാര്‍ അറിയിച്ചു. കൊമേഴ്‌സ്യല്‍ ഐസ് മിക്കപ്പോഴും ശുദ്ധജലത്തിലായിരിക്കില്ല ഉണ്ടാക്കുന്നതെന്നും ഇതൊരിക്കലും ശരീരത്തിനകത്തു ചെല്ലാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പ് ഇന്നലെ നടന്ന റെയ്ഡില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊമേഴ്‌സ്യല്‍ ഐസ് പിടിച്ചെടുക്കാന്‍ വേണ്ടിയാണ്. പല കടക്കാര്‍ക്കും കൊമേഴ്‌സ്യല്‍ ഐസും ശുദ്ധമായ ഐസും തമ്മിലുള്ള വ്യത്യാസം അറിവുണ്ടായിരുന്നില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.