വിദേശികള്‍ക്കും ഇന്ത്യയില്‍ താമസിക്കാത്ത ഇന്ത്യക്കാര്‍ക്കും രാജ്യത്ത് വാടക ഗര്‍ഭപാത്രങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ദേശീയ വനിതാ കമ്മിഷന്റെയും തീരുമാനം.

single-img
16 October 2015

big-german-baby-born

വിദേശികള്‍ക്കും ഇന്ത്യയില്‍ താമസിക്കാത്ത ഇന്ത്യക്കാര്‍ക്കും രാജ്യത്ത് വാടക ഗര്‍ഭപാത്രങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ദേശീയ വനിതാ കമ്മിഷന്റെയും തീരുമാനം. ഇന്ത്യന്‍ വംശജര്‍ക്കും ഇനി വാടക ഗര്‍ഭപാത്രം ലഭിക്കില്ല. പുതിയ നിയമം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് ഈ ഒരു തീരുമാനമെടുത്തിരിക്കുന്നത്.

അവിവാഹിത വനിതകള്‍ക്ക് വാടകഗര്‍ഭധാരണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഒറ്റയ്ക്ക് ജീവിക്കുന്ന, വിധവകള്‍ക്കും വിവാഹ ബന്ധം വേര്‍പിരിഞ്ഞവര്‍ക്കും ആരോഗ്യം അനുവദിക്കുമെങ്കില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു. വാടകഗര്‍ഭ പാത്രങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നവംബര്‍ 15ന് മുന്‍പ് പരിഹരിക്കുമെന്നും ദേശീയ വനിത കമ്മിഷന്‍ അറിയിച്ചു.

വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്ന വന്‍ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായി മുപ്പതിനായിരത്തോളം വാടകഗര്‍ഭപാത്ര ക്ലിനിക്കുകള്‍ ഇന്ത്യയിലുണ്ടെന്നാണ് കമ്മിഷന്‍ പറയുന്നു. ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്ന അമ്മമാരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താനും ഇടനിലക്കാരുടെ സാമ്പത്തികചൂഷണം തടയാനുമുള്ള വ്യവസ്ഥ നിയത്തില്‍ ഉള്‍പ്പെടുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.