കൊല്ലം സെന്റ് ജോൺസ് കോളേജ് മാഗസിനിൽ സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല പരാമർശങ്ങൾ; എഡിറ്റർക്ക് സസ്പെൻഷൻ

single-img
16 October 2015

image(7)കൊല്ലം∙ കൊല്ലം അഞ്ചലിലെ സെന്റ് ജോൺസ് കോളജ് പ്രസിദ്ധീകരിച്ച മാഗസിനിൽ സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല പരാമർശങ്ങൾ. ‘സീസൺസ് 201’5 എന്ന പേരിൽ പുറത്തിറക്കിയ മാഗസിൻ മോശം പരാമർശത്തെ തുടർന്നു പിൻവലിച്ചു. മാഗസീൻ എഡിറ്റർ ബിബിൻ ബോബച്ചനെ സസ്പെൻഡ് ചെയ്തു.

കോളജ് പദാവലി എന്ന പേരിലാണ് മോശം വാക്കുകൾ ഉപയോഗിച്ചത്. സംഭവത്തെ തുടർന്ന്

മാഗസിനിൽ 105ആം പേജിൽ ക്യാംപസ് നിഘണ്ടുവെന്ന പേരിലാണ് സ്ത്രീകളെ ആക്ഷേപിക്കുന്ന വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. ക്യാംപസുകളിൽ വിദ്യാർഥികൾ ഉപയോഗിച്ചുവരുന്ന സവിശേഷ പദങ്ങളാണ് ക്യാംപസ് നിഘണ്ടുവിൽ ഉൾപ്പെടുത്തിയത്.

“ക്യാംപസുകൾ മലയാള ഭാഷയ്ക്കു നിരവധി പദങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. അതിൽ ചിലതു ചുവടെ നൽകുന്നു” എന്ന ആമുഖകുറിപ്പോടുകൂടിയാണ് ക്യാമ്പസ് നിഘണ്ടുവിന്റെ തുടക്കം.

മാഗസിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.