നവംബര്‍ ഒന്നിനകം രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളെല്ലാം എഴുതാനും വായിക്കാനും കണക്ക് കൂട്ടാനും പഠിച്ചിരിക്കണമെന്ന് ഡിപിഐ

single-img
16 October 2015

happy school children_0തിരുവനന്തപുരം: നവംബര്‍ ഒന്നിനകം രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളെല്ലാം എഴുതാനും വായിക്കാനും കണക്ക് കൂട്ടാനും പഠിച്ചിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ചില കുട്ടികളെങ്കിലും എഴുതാനും വായിക്കാനും  ഗണിതത്തിലെ പ്രാഥമികകാര്യങ്ങള്‍ അറിയാത്തവരുമാണ്. ക്ലാസ്സിലെ മുഴുവന്‍ കുട്ടികളെയും ഒരു കലണ്ടര്‍ തയ്യാറാക്കി  അക്ഷരജ്ഞാനവും അക്കജ്ഞാനവും ഉള്ളവരാക്കാന്‍ അധ്യാപകര്‍ ശ്രമിക്കണം.

ആദ്യപടിയായി നവംബര്‍ ഒന്നിനകം ഒന്ന്, രണ്ട് ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളെയും അക്ഷരജ്ഞാനമുള്ളവരാക്കി മാറ്റണമെന്നാണ് ഡി.പി.ഐ.യുടെ നിര്‍ദേശം. ഇത് നടപ്പാക്കിയശേഷം എ.ഇ.ഒ വഴി ഡി.പി.ഐക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇതേസമയം, ഡി.പി.ഐ. എം.എസ്.ജയയുടെ നിര്‍ദേശം, നിലവില്‍ തുടരുന്ന പാഠ്യപദ്ധതിക്ക് അനുസൃതമല്ലെന്ന് അധ്യാപകസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ ക്ലാസ്സിലും നിശ്ചിത ജ്ഞാനം ആര്‍ജ്ജിക്കുകയെന്ന പഠനലക്ഷ്യം നേടുന്നുണ്ടോയെന്ന് പരിശോധിക്കാനേ ആകൂയെന്നും അവര്‍ പറയുന്നു.   സെപ്തംബര്‍ 30നാണ് ഡി.പി.ഐ. സര്‍ക്കുലര്‍ ഇറക്കിയതെങ്കിലും ഇത് ഹെഡ്മാസ്റ്റര്‍മാരിലേക്ക് എത്തിയിട്ടില്ല.