ഹൃദയത്തിന്റെ രൂപത്തില്‍ ക്രമീകരിച്ചിരിക്കുന്ന സിറിഞ്ചുകള്‍ക്കിടയില്‍ മയങ്ങുന്ന പിഞ്ചുകുഞ്ഞിന്റെ ചിത്രം പറയുന്നത് ഒരമ്മയുടെ സഹനത്തിന്റേയും ഒപ്പം സന്തോഷത്തിന്റെയും കഥയാണ്

single-img
16 October 2015

baby-syrinch.jpg.image.784.410

ഹൃദയത്തിന്റെ രൂപത്തില്‍ ക്രമീകരിച്ചിരിക്കുന്ന സിറിഞ്ചുകള്‍ക്കിടയില്‍ മയങ്ങുന്ന പിഞ്ചുകുഞ്ഞിന്റെ ചിത്രം പറയുന്നത് ഒരമ്മയുടെ സഹനത്തിന്റേയും ഒപ്പം സന്തോഷത്തിന്റെയും കഥയാണ്. പക്ഷേ ഈ സിറിഞ്ചുകള്‍ നല്കിയത് വേദനയല്ല, ആ കുട്ടിയുടെ അമ്മയുടെ സ്‌നേഹവും മാതൃത്വത്തിന്റെ മഹനീയതയുമാണ് വെളിവാക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സാമൂഹ്യ മാധ്യമങ്ങളില്‍ ഓടിക്കളിക്കുകയാണ് ഈ ചിത്രം.

എയ്ഞ്ചല നിക്കോള എന്ന 42കാരിയായ വനിത സ്വാഭാവികമായ ഗര്‍ഭധാരണം സാധ്യമല്ലാതെ വന്നപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കൃതൃമബീജസങ്കലനത്തിലൂടെ ഒരു പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കുയായിരുന്നു. ഗര്‍ഭധാരണത്തിനും നീണ്ട നാളത്തെ ചികിത്സയ്ക്കും ആവശ്യമായി വന്ന സിറിഞ്ചുകളും മരുന്ന് കുപ്പികളും എയ്ഞ്ചല സൂക്ഷിച്ചിരുന്നു. സോഫിയ എന്ന കുഞ്ഞിന് നാല് മാസം മുമ്പ് ജന്മം നല്കിയ എയ്ഞ്ചല ഈ സിറിഞ്ചുകള്‍ മുഴുവന്‍ ഹൃദയത്തിന്റെ ആകൃതിയില്‍ അടുക്കി.

തന്റെ മകളെ താന്‍ അതിയായി ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഒന്നായിരുന്നു ആ സിറിഞ്ചുകള്‍. അതിനുള്ളില്‍ തന്റെ മകളെ കിടത്തി ആ ചിത്രം എയ്ഞ്ചല സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തു. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് പുത്തന്‍ പ്രതീക്ഷ കൂടിയായിട്ടാണ് ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും ഒപ്പം സോഫിയ അറിയണം, അവള്‍ക്കു വേണ്ടി അവളുടെ അമ്മ എത്രത്തോളം വേദന സഹിച്ചുവെന്നുള്ള കാര്യമെന്നും എയ്ഞ്ചല പങ്കുവെയ്ക്കുന്നു.

കൃതൃമ ബീജ സങ്കലനത്തിലൂടെ കുട്ടികളുണ്ടായ അനേകം ദമ്പതികള്‍ തങ്ങളുടെ ഓര്‍മ്മകള്‍ എയ്ഞ്ചല നിക്കൊളയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.