റഷ്യന്‍ പ്രതിരോധത്തിന്റെ ശക്തിയായ എസ്400 ട്രയംഫ് മിസൈല്‍ ഇനി ഇന്ത്യയ്ക്ക് സ്വന്തം; ആക്രമണം നടത്താനെത്തുന്ന വിമാനങ്ങളെ 400 കിലോമീറ്ററുകള്‍ ദൂരെവെച്ചുതന്നെ ഇന്ത്യയ്ക്ക് തകര്‍ക്കാം

single-img
16 October 2015

S-400-Triumph-Air-Defence-Missile-System-Russian-SA-21-Growler-S-40

റഷ്യന്‍ പ്രതിരോധത്തന്റെ ശക്തിയായ എസ്400 ട്രയംഫ് മിസൈല്‍ ഇനി ഇന്ത്യയ്ക്ക് സ്വന്തമാകും. പാക്കിസ്ഥാനും ചൈനയ്ക്കും ശക്തമായ മുന്നറിയിപ്പു നല്‍കിക്കൊണ്ട്് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം റഷ്യയുമായി സഹകരിച്ച് എസ്400 ട്രയംഫ് മിസൈല്‍ വാങ്ങുവാനുള്ള തീരുമാനത്തിലാണ്. ഇത് സംബന്ധിച്ച് റഷ്യയുമായി പ്രതിരോധ ഉടമ്പടിക്ക് ഇന്ത്യ തയ്യാറെടുത്തുകഴിഞ്ഞു.

ലോകത്തില്‍ ഇന്നുവരെയുള്ളതില്‍ സാങ്കേതികരമായി ഏറെ മുന്നിട്ടുനില്‍ക്കുന്ന ഈ മിസൈല്‍ രാജ്യസുരക്ഷ സംബന്ധമായാണ് ഇന്ത്യ വാങ്ങുന്നത്. രാജ്യത്തിനുള്ളില്‍ ആക്രമണം നടത്തുകയെന്ന ഉദ്ദേശത്തോടെയെത്തുന്ന ബാലിസ്റ്റിക് മിസൈലുകളേയും യുദ്ധ വിമാനങ്ങളേയും ആളില്ലാ വിമാനങ്ങളേയും 400 കിലോമീറ്ററുകള്‍ ദൂരെ വെച്ച് ഇതുപംയാഗിച്ച് തകര്‍ക്കാന്‍ കഴിയും.
യുഎസിന്റെ എഫ്43 ജെറ്റ് വിമാനങ്ങളേ പോലും നേരിടാന്‍ ശേഷിയുള്ളതാണ് എസ്400 ട്രയംഫ് മിസൈല്‍. സൂപ്പര്‍ സോണിക്, ഹൈപ്പര്‍ സോണിക് വേഗതയില്‍ കുതിച്ചെത്തി നിമിഷങ്ങള്‍ക്കകം ശത്രുവിന്റെ നീക്കങ്ങളെ തകര്‍ക്കും.
ഏകദേശം 12 എസ്400 ട്രയംഫ് വാങ്ങാനാണ് നീക്കം നടത്തുന്നത്.