കേരളത്തില്‍ വര്‍ഗീയ കൂട്ടുകെട്ടുകള്‍ കൂടി വരുന്നത് ആശങ്കാജനകം- രണ്‍ജി പണിക്കര്‍

single-img
16 October 2015

renjiകോഴിക്കോട്: കേരളത്തില്‍ വര്‍ഗീയ കൂട്ടുകെട്ടുകള്‍ കൂടി വരുന്നത് ആശങ്കാജനകമാണെന്ന് നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. എസ്.എന്‍.ഡി.പി പോലുള്ള ജാതിസംഘടനകള്‍ പരസ്യമായി വര്‍ഗീയത പറയുകയാണ്.

ബി.ജെ.പി അധികാരത്തിലെത്തിയശേഷം എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരായ ആക്രമണങ്ങളും അതിക്രമങ്ങളും കൂടി വരികയാണെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു. ഇത് രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ടതാണ്. ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം വര്‍ദ്ധിക്കുകയാണ്.

ബി.ജെ.പിയുടെ നേരിട്ടുള്ള ആഹ്വാനമാണ് ഈ സ്ഥിതിക്ക് പിന്നിലെന്ന് കരുതുന്നില്ല. എന്നാല്‍, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് പ്രസരിക്കുന്ന നെഗറ്റീവ് എനര്‍ജി എങ്ങനെ ചൂഷണം ചെയ്യാമെന്ന കണക്കുകൂട്ടല്‍ ജനാധിപത്യ വിരുദ്ധര്‍ പ്രായോഗവത്കരിക്കുകയാണ്. അതിനെ ശക്തമായി എതിര്‍ക്കേണ്ടതുണ്ടെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.