പന്നിയുടെ അവയവങ്ങൾ മനുഷ്യരിലേക്ക് മാറ്റി വെയ്ക്കാമെന്ന് ഗവേഷകർ;ജീൻ വ്യതിയാനം വരുത്തിയാണു പന്നിയുടെ അവയവങ്ങൾ മനുഷ്യരിലേക്ക് മാറ്റി വെയ്ക്കുന്നത്

single-img
15 October 2015

3101655.largeപന്നികളിൽ നിന്ന് മനുഷ്യരിലേക്ക് അവയവങ്ങൾ സുരക്ഷിതമായി മാറ്റി വെയ്ക്കാമെന്ന് ഗവേഷണ ഫലം.മനുഷ്യനോട് കൂടുതല്‍ യോജിച്ച ശരീരപ്രകൃതിയായതിനാലാണ് പന്നികളുടെ അവയവങ്ങൾ മനുഷ്യരിലേയ്ക്ക് മാറ്റി വെയ്ക്കാനാകുക.പന്നികളുടെ ജീനുകളിൽ വ്യതിയാനം വരുത്തിയാകും അവയവങ്ങൾ മനുഷ്യരിലേയ്ക്ക് മാറ്റാൻ കഴിയുകയെന്ന് ഗവേഷകർ പറയുന്നു.സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനഫലത്തിലാണു അവയവമാറ്റ ഗവേഷണരംഗത്ത് വന്‍മുന്നേറ്റത്തിന് സാധ്യത തെളിയിക്കുന്ന ലേഖനം ഉള്ളത്.

ജനറ്റിക് എന്‍ജിനിയറിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പന്നികളുടെ കോശങ്ങളിലെ റെട്രോവൈറസുകളെ സുരക്ഷിതമായി നീക്കം ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തിയതോടെയാണ് ഇതിനുള്ള സാധ്യത തെളിഞ്ഞത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെയും ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

ഹൃദയവാല്‍വുകളിലെ തകരാര്‍ പരിഹരിക്കാന്‍ നിലവില്‍തന്നെ പന്നികളുടെ ഹൃദയ വാല്‍വുകള്‍ ഉപയോഗിക്കുന്നുണ്ട്.ഇന്ത്യയിൽ ദിവസേന 100 കണക്കിനു ആളുകളാണു അവയവങ്ങളുടെ ലഭ്യതക്കുറവ് മൂലം മരണപ്പെടുന്നത്.ഭാവിയിൽ അവയവ കൈമാറ്റരംഗത്ത് വൻ മാറ്റത്തിനു വഴിയൊരുക്കുന്നതാണു പുതിയ പഠനഫലം