ഭാരതം ഹിന്ദു രാഷ്ട്രമെന്ന സംഘപരിവാര്‍ അജണ്ടയുടെ വഴിയേ പോകണോ അതോ രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണോ എന്നുള്ള പ്രധാന ചോദ്യങ്ങളുയര്‍ത്തി ബിഹാര്‍ തിരഞ്ഞെടുപ്പ്

single-img
15 October 2015

narendra modi in Dhanbad - PTI_0_0_0_0_0_0_0_0_0_0_0_0_0_0ഇന്ത്യയുടെ കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തിനിടയിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി വ്യക്തമായ ഭുരിപക്ഷം നേടി കൊണ്ട് അധികാരത്തിലേക്ക് കടന്നു വന്നത്. തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ട് എതിരാളികളെ പരിഹാസം, പുച്ഛം, ആരോപണം തുടങ്ങി എല്ലാം ആയുധമാക്കിയ നരേന്ദ്ര മോദി, 2014 മെയ് 16ന് പരസ്പര ബഹുമാനത്തിന്റെയും, കൂട്ടായ നേതൃത്വത്തിന്റെയും ആവശ്യകതയും പ്രതിപക്ഷത്തിന്റെ സഹകരണവും തേടി നടത്തിയ പ്രസംഗം പ്രധാനമന്ത്രി എന്ന നിലയിലേക്ക് മോദിയുടെ മാറ്റമായി കോൺഗ്രസ് നേതാവ് ഡോ. ശശി തരൂർ പോലും അംഗീകരിച്ച വാക്കുകളായിരുന്നു. എന്നാൽ ഒന്നര വർഷം പിന്നിടുമ്പോൾ നിയമസഭയിലേക്ക് തിരഞ്ഞെടുപ് നടക്കുന്ന ബിഹാറിൽ കാണുന്നത് 2014 ലോകസഭാ തിരഞ്ഞെടുപ്പിൽ കണ്ടതിനെക്കാൾ ആക്രമണകാരിയായ മോദിയെയാണ്. ഇരുപത്തി രണ്ടോളം തിരഞ്ഞെടുപ്പ് റാലികളിലാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ബിഹാറിൽ പ്രസംഗിക്കുന്നത്. ഭരണ നേതൃത്വം കാണിക്കേണ്ട സഹിഷ്ണുതയും കൂട്ടുത്തരവാദിത്യത്തിന്റെയുമെല്ലാം സീമകൾ മറികടന്നു കൊണ്ട് ഡൽഹിയിൽ നേരിട്ട പരാജയത്തിന്റെ പാഠവും അവഗണിച്ചു കൊണ്ട്, തന്റെ രാഷ്ട്രീയ വിശ്വാസ്യത പണയപ്പെടുത്തുവാൻ മാത്രം ബിഹാർ തിരഞ്ഞെടുപ്പ് മോദിക്ക് പ്രധാനപ്പെട്ടതാവുന്നത് എന്തുകൊണ്ടാണ്? നിതീഷ് കുമാർ ചോദിക്കുന്നത് പോലെ രാജ്യത്തിന്റെ പ്രധാനമന്ത്രി ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടെയാണോ? ഇതിന്റെ മറുപടി 2014 ലെ വിജയം നരേന്ദ്ര മോഡിയുടെ മാത്രം വിജയമായിരുന്നു. അദ്ദേഹത്തിന്റെ സംഘപരിവാർ പ്രത്യയശാസ്ത്രത്തിന് ഇനിയും വിജയിക്കാനായിട്ടില്ല എന്നതാണ് .

 

 

[quote align=”left”]ഇരുപത്തി രണ്ടോളം തിരഞ്ഞെടുപ്പ് റാലികളിലാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ബിഹാറിൽ പ്രസംഗിക്കുന്നത്. ഭരണ നേതൃത്വം കാണിക്കേണ്ട സഹിഷ്ണുതയും കൂട്ടുത്തരവാദിത്യത്തിന്റെയുമെല്ലാം സീമകൾ മറികടന്നു കൊണ്ട് ഡൽഹിയിൽ നേരിട്ട പരാജയത്തിന്റെ പാഠവും അവഗണിച്ചു കൊണ്ട്, തന്റെ രാഷ്ട്രീയ വിശ്വാസ്യത പണയപ്പെടുത്തുവാൻ മാത്രം ബിഹാർ തിരഞ്ഞെടുപ്പ് മോദിക്ക് പ്രധാനപ്പെട്ടതാവുന്നത് എന്തുകൊണ്ടാണ്? നിതീഷ് കുമാർ ചോദിക്കുന്നത് പോലെ രാജ്യത്തിന്റെ പ്രധാനമന്ത്രി ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടെയാണോ? [/quote]സംസ്ഥാന തിരഞ്ഞെടുപ്പ് സംഘ് പരിവാർ പ്രത്യയശാസ്ത്രത്തിന് പ്രധാനപ്പെട്ടതാവുന്നത് എങ്ങനെ? ഒരു രാഷ്‌ട്രീയ പാർട്ടിക്ക് ഒരു തിരഞ്ഞെടുപ്പിൽ മൃഗീയ ഭുരിപക്ഷം ലഭിച്ചാൽ പോലും അവരുടെ പരിപാടികൾക്ക് പൂർണ്ണമായ മേൽക്കൈ ലഭിക്കുന്ന പാർലമെന്ററി സമ്പ്രദായമല്ല ഭാരതത്തിന്റെത്. നമ്മുടെ രാജ്യസഭയുടെ ഘടന ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ ബഹിസ്ഫുരതയും, വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന സംസ്ഥാനമാണ്. കഴിഞ്ഞ ഒന്നര വർഷമായി സംഘ് പരിവാറിന്റെ ഹിന്ദു രാഷ്ട്രമെന്ന സങ്കൽപ്പത്തിനും, മോദിയുടെ സാമ്പത്തിക നയങ്ങൾക്കുമെല്ലാം മുന്നിൽ വിലങ്ങുതടിയായി നിൽക്കുന്നത് രാജ്യസഭയിലെ കണക്കിലെ കളിയാണ്. ബിഹാറിൽ നിന്നുള്ള 16 രാജ്യസഭാ സീറ്റിൽ 11 എണ്ണവും, അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ 31 ൽ 20 എണ്ണവും 2018ൽ കാലാവധി തീരും. 2014 ലെ തിരഞ്ഞെടുപ്പിൽ ബിഹാറിലെ I72 ഉം, ഉത്തർപ്രദേശിലെ 337 നിയമസഭാ മണ്ഡലത്തിൽ മോദിയുടെ നേതൃത്വത്തിൽ ലഭിച്ച മേൽക്കൈ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കാനായാൽ 2018ൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിൽ ഭൂരിപക്ഷത്തിലു സംഘ് പരിവാർ പ്രതിനിധികളെ രാജ്യസഭയിലെത്തിക്കുവാനാവും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സീറ്റുകൾ കൂടി കണക്കിലെടുത്താൽ ഇന്ന് രാജ്യസഭയിൽ പ്രതിപക്ഷത്തിനുള്ള മേൽക്കൈ മറികടക്കാൻ മോദിക്ക് കഴിയും. അങ്ങനെ 2018ൽ സംഘ് പരിവാർ സ്വപ്നം കാണുന്ന ഭരണഘടനയിൽ മതേതരത്വം എന്ന വാക്കില്ലാത്ത, ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഹിന്ദു രാഷ്ട്ര സങ്കൽപ്പം സാക്ഷാത്കരിക്കാൻ കഴിയുമെന്ന് ആർ.എസ്.എസുകാരനായ മോദി ലക്ഷ്യം വയ്ക്കുന്നു. ഭൂമി ഏറ്റെടുക്കൽ നിയമത്തെ പരാജയമേറ്റു വാങ്ങേണ്ടി വന്ന മോദിയുടെ സാമ്പത്തിക നയങ്ങൾക്കും മുന്നോട്ടു പോവണമെങ്കിൽ ഈ വിജയം അനിവാര്യമാണ്.

 

Dadri-Beef-Ban-Murder.jpg.image_.975.568

 

മോദിയുടെ തിരഞ്ഞടുത്ത നിശബ്ദതയുടെയും ആക്രമണത്തിന്റെയും പ്രാധാന്യം അവിടെയാണ്. മതസ്പർദ്ധ വളർത്തുന്ന പ്രസ്താവനകൾക്കെതിരെയും ദാദ്രി പോലെ അപലപിക്കപ്പെടേണ്ട സംഭവങ്ങൾക്കെതിരെയും മോദി മൗനം പാലിക്കുന്നത് പലപ്പൊഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം തലതിരിഞ്ഞ പ്രസ്താവന നടത്തുന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെ മോദി നടത്തിയ പരാമർശം യോഗി ആദിത്യനാഥ്, സാധ്വി പ്രാച്ചി തുടങ്ങിയ ബി.ജെ.പി.നേതാക്കളെയും അസം ഘവൻ പോലെയുളളവരെയും ലക്ഷ്യം വച്ച് കൊണ്ടാണെന്ന് മാദ്ധ്യമങ്ങൾ അനുമാനിക്കുകയുണ്ടായി. ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ഈ പരാമർശത്തിന് തിരഞ്ഞെടുത്തത് എന്നത് തന്നെ അതിന്റെ മുന ആർക്കു നേരെയാണ് ചൂണ്ടുന്നതെന്ന് വ്യക്തമാക്കുന്നു. വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിന്റെ നിശബ്ദതയുടെ അർത്ഥം ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ ഹിന്ദി മേഖലയ്ക്കപ്പുറത്തുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെ എങ്ങിനെ സ്വാധീനിക്കുമെന്ന് അദ്ദേഹത്തിന് മനസിലാവില്ല എന്ന് കരുതുന്നത് രാഷ്ട്രീയ മഠയത്തരമാവും. ഈ സംസ്ഥാനങ്ങൾക്കപ്പുറം ബി.ജെ.പി. ഭരിക്കുന്ന മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ് ഉൾപ്പടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ പൊതുവെ അന്തരീക്ഷം ശാന്തമാണ് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 2014ൽ നേടിയ വിജയം ആവർത്തിക്കണമെങ്കിൽ സാമുദായിക ധ്രുവീകരണത്തിലൂടെ മാത്രമെ സാധിക്കുകയുള്ളു എന്ന് മോദി വിശ്വസിക്കുന്നു. അതു കൊണ്ട് തന്നെ 2018ലെ ഹിന്ദു രാഷ്ട്രമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതു വരെ ബീഫ് മുതൽ ഘർ വാപസി വരെ എന്തും ആർ.എസ്.എസിന് ആയുധമാണ്.

 

Modi-RSS

 

ബിഹാറിലെ വിജയം സംഘ് പരിവാർ ശക്തികൾക്കു മതേതര മുന്നണിക്കും ഒരു പോലെ നിർണ്ണായകമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. ബിഹാർ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിൽ ഒത നിർണ്ണായക ഘടകമാണ്. ഹിന്ദു രാഷ്ട്രമെന്ന സംഘ് പരിവാർ അജണ്ഡയുടെ വഴിയേ പോവണോ അതേ രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണോ എന്ന് തീരുമാനിക്കുവാനുള്ള നിയോഗം അറിഞ്ഞോ അറിയാതെയോ ബിഹാറിലെ വോട്ടർമാരുടേതാവുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പ്രതീക്ഷ വാനോളമുയർത്തി നേടിയ വിജയം 2019 ൽ നേടാൻ സാധിക്കില്ല എന്ന ബോധം ആർ.എസ്.എസിന് ഉണ്ട്. വിജയിക്കാൻ സാധിച്ചാൽ പോലും ബി.ജെ.പി.ക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാൻ കഴിയില്ല. അതു കൊണ്ടു തന്നെ സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഹിന്ദു രാഷ്ട്രമെന്ന അജണ്ഡ നടപ്പിലാക്കാൻ സമയം വളരെ കുറവാണ്. അതിന് 2018ൽ നടക്കുന്ന ഈ രണ്ടു സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. അതിനാൽ തന്നെ രാഷ്ട്രതന്ത്രജ്ഞനായ മോദിയെ അല്ല സംഘ് പരിവാറിന് ആവശ്യം. 2014 ലെ ധ്രുവീകരണ രാഷ്ട്രീയം കളിച്ച രാഷ്ട്രീയക്കാരനായ മോദിയെയാണ്. സംഘ് പരിവാറിനെ സംബന്ധിച്ചിടത്തോളം 2014ൽ മോദി നേടിയ വിജയം പൂർണ്ണ വിജയമല്ല.

 

 

[quote align=”right”]ബിഹാറിലെ വിജയം സംഘ് പരിവാർ ശക്തികൾക്കു മതേതര മുന്നണിക്കും ഒരു പോലെ നിർണ്ണായകമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. ബിഹാർ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിൽ ഒത നിർണ്ണായക ഘടകമാണ്. ഹിന്ദു രാഷ്ട്രമെന്ന സംഘ് പരിവാർ അജണ്ഡയുടെ വഴിയേ പോവണോ അതേ രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണോ എന്ന് തീരുമാനിക്കുവാനുള്ള നിയോഗം അറിഞ്ഞോ അറിയാതെയോ ബിഹാറിലെ വോട്ടർമാരുടേതാവുന്നു.[/quote]ഭാരതത്തിന്റെ ബഹിസ്ഫുരതയും വൈവിധ്യവും ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയ്ക്കാണ് ഭാഗ്യവശാല്‍ നമ്മുടെ പൂര്‍വ്വികന്മാര്‍ രൂപം കൊടുത്തത്. ഒരു തിരഞ്ഞെടുപ്പില്‍ ഏതെന്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ പ്രത്യയശാസ്ത്രത്തിനോ മൃഗീയ ഭൂരിപക്ഷം ലഭിച്ചാലും അവര്‍ക്ക് പരമാധികാരം ലഭിക്കാതെയിരിക്കാനുള്ള ദീര്‍ഘദൃഷ്ടി അവര്‍ക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ അറുപതു വര്‍ഷം ഭാരതം സോഷ്യലിസ്റ്റ്‌ അജണ്ടയെ പിന്തുണച്ചു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പ് ഭാരതം ഹിന്ദുരാഷ്ട്രത്തിന്റെ വഴിയെ പോവുമോ എന്ന വലിയ ചോദ്യമാണ് ഉയര്‍ത്തുന്നത്. അറിഞ്ഞോ അറിയാതെയോ രാജ്യത്തിന്റെ മതേതര സോഷ്യലിസ്റ്റ്‌ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്വം കഴിഞ്ഞ ഒന്നര വര്‍ഷമായി മോഡിയുടെ സാമ്പത്തിക നയങ്ങള്‍ അകറ്റിയ ബീഹാറിലെ കര്‍ഷകരില്‍ നിക്ഷിപ്തമായിരിക്കുന്നു.

 

 

[quote arrow=”yes”]സേ നോ ടു ഹർത്താൽ കൺവീനറും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനുമാണു ലേഖകൻ[/quote]