മരണപ്പെട്ട മകന്റെ മരണാനന്തര ചടങ്ങ് ഗംഗയില്‍ നടത്തി ഹോളിവുഡ് സൂപ്പര്‍താരം സില്‍വസ്റ്റര്‍ സ്റ്റാലന്‍

single-img
15 October 2015

sylvester-stallone

2012ല്‍ അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് മരിച്ച മകന്‍ സേജിന്റെ മരണാന്തര ചടങ്ങുകള്‍ ഹോളിവുഡ് സൂപ്പര്‍താരം സില്‍വസ്റ്റാര്‍ സ്റ്റാലന്‍ ഹരിദ്വാറിലെ ഗംഗാനദിയില്‍ നടത്തി. മാധ്യമങ്ങളെ ഭയന്ന് സ്റ്റാലന്‍ ചടങ്ങിന് എത്തിയില്ല. സൂപ്പര്‍താരത്തിന്റെ അര്‍ധ സഹോദരനായ മൈക്കല്‍, അദ്ദേഹത്തിന്റെ ഭാര്യ, രണ്ടു മക്കള്‍ എന്നിവരാണ് എത്തിയത്.

മൂന്നു വര്‍ഷം മുന്‍പ് ലോസേഞ്ചല്‍സിലെ ഫ്‌ലാറ്റിലാണ് മുപ്പത്താറുകാരനായ സേജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജ്യോതിഷ വിദഗ്ധനായ പ്രതീക് മിശ്രപൂരിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കഴിഞ്ഞ ശനിയാഴ്ചകുടുംബാംഗങ്ങള്‍ ഗംഗയില്‍ ചടങ്ങ് നടത്തിയത്. ചടങ്ങിന് ശേഷം കുടുംബാംഗങ്ങള്‍ ഫിലഡല്‍ഫിയയിലേക്കു തിരികെ പോയി.