ലിങ്ക്പ്രിവ്യുവുമായി വാട്ട്‌സ്ആപ്പ്

single-img
15 October 2015

whatsapp_generic_650 വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ലിങ്ക്പ്രിവ്യുവും ലഭ്യമാകും. സാധാരണയായി വാട്ട്‌സ്ആപ്പിലൂടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ പ്ലെയിന്‍ യുആര്‍എല്‍ അല്ലാതെ മറ്റൊന്നും ഉണ്ടാകാറില്ല. ഈ ന്യൂനതയ്ക്ക് പരിഹാരമായിട്ടാണ് ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്ന സമയത്ത് ഇമേജുകളുടെ പ്രിവ്യുവും ലഭ്യമാക്കാന്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നത്.

നിലവില്‍ ഫെയ്‌സ്ബുക്കിലുള്ള ഫീച്ചറിന് സമാനമായ ഫീച്ചര്‍ തന്നെയായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍, ഇന്‍സ്റ്റഗ്രാമിലോ, ട്വിറ്ററിലോ മറ്റോ അപ്‌ലോഡ് ചെയ്യപ്പെടുന്ന ഇമേജുകള്‍ വാട്ട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്താല്‍ അതിന് പ്രിവ്യു ഉണ്ടാകില്ല.

കമ്പനിയുടെ വെബ്‌സൈറ്റിലും എപികെ മിററിലും പുതിയ അപ്‌ഡേറ്റുള്ള വാട്ട്‌സ്ആപ്പിന്റെ ഡൗണ്‍ലോഡ് ലിങ്കുണ്ട്. എന്നാല്‍, ഇപ്പോള്‍ ടെസ്റ്റിംഗ് മോഡിലിരിക്കുന്ന ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ ഉടന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തുമെന്നാണ് കരുതുന്നത്.