ബിഗ്ബില്യണ്‍ സെയിലിന്റെ പത്തുമണിക്കൂറിനിടെ വിറ്റത് അഞ്ചു ലക്ഷം മൊബൈല്‍ ഫോണുകള്‍

single-img
15 October 2015

Flipkarഫ്ളിപ്പ് കാര്‍ട്ടിന്റെ ബിഗ്ബില്യണ്‍ സെയിലിന്റെ പത്തുമണിക്കൂര്‍ സമയം കൊണ്ട്  വിറ്റത് അഞ്ചു ലക്ഷം മൊബൈല്‍ ഫോണുകള്‍.  ഇന്ത്യയിലിത്രയും ചുരുങ്ങിയ സമയം കൊണ്ട് ഇതുവരെ ആരും ഇത്രയും മൊബൈല്‍ ഫോണുകള്‍ വിറ്റിട്ടില്ലെന്ന് ഫ്ളിപ്പ് കാര്‍ട്ട് അവകാശപ്പെട്ടു.

ഒക്ടോബര്‍ 13 നാണ് ഫ്ളിപ്പ് കാര്‍ട്ട് ബിഗ്ബില്യണ്‍ ഡെ ഫെസ്റ്റിവല്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് മൊബൈല്‍ ഫോണ്‍ വില്‍പന ആരംഭിച്ചത്. പത്തു മണിക്കൂര്‍ നീണ്ട വില്‍പനയിലൂടെ ഏറ്റവുമധികം വിറ്റു പോയത് ഫോര്‍ ജി ഫോണുകളാണെന്ന്  കമ്പനി പറഞ്ഞു. ഒക്ടോബര്‍ 17 വരെ ബിഗ് ബില്യണ്‍ സെയില്‍ നീണ്ടു നില്‍ക്കും.