ഫെയസ്ബുക്ക് ഓണ്‍ലൈന്‍ വിപണന രംഗത്തേക്കിറങ്ങുന്നു; മൊബൈല്‍ ആപ്പില്‍ ഷോപ്പിങ് ടാബ് കൂടി ഉള്‍പ്പെടുത്തും

single-img
15 October 2015

facebook-commerceകൊച്ചി:  ഫെയസ്ബുക്ക് ഓണ്‍ലൈന്‍ വിപണന രംഗത്തേക്ക്. ഇതിന്റെ ഭാഗമായി മൊബൈല്‍ ആപ്പില്‍  ഷോപ്പിങ് ടാബ് കൂടി ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്.  മിക്ക ഓണ്‍ലൈന്‍ സ്‌റ്റോറുകളും പ്രൊഡക്റ്റ് വിവരങ്ങളും ഓഫറുകളും ഫെയ്‌സ്ബുക്ക് പേജ് വഴി ഉപഭോക്താക്കളെ അറിയിക്കുന്നതാണ് ഇത്തരമൊരു സംരംഭം തുടങ്ങാന്‍ ഫെയ്‌സ്ബുക്കിനെ പ്രേരിപ്പിച്ചത്.

നിലവില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ലിങ്ക് ഉപയോഗിച്ച് മറ്റു വെബ്‌സൈറ്റുകളിലെത്തിയാണ് ഷോപ്പിങ് നടത്തുന്നത്. ഫെയ്‌സ്ബുക്കിന്റേതായി ആപ്ലിക്കേഷന്‍ വന്നാല്‍ മറ്റു സൈറ്റുകളെ ആശ്രയിക്കാതെ തന്നെ ഉപേഭോക്താക്കള്‍ക്ക് ഷോപ്പിങ് നടത്താനാവും.

ഓണ്‍ലൈന്‍ ഷോപ്പിങ് വഴി വന്‍ ലാഭം കൊയ്യാനുള്ള ശ്രമത്തിന്റെ ആദ്യപടിയായി യുഎസിലെ ഏതാനും ഓണ്‍ലൈന്‍ ഷോപ്പുകളുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് പരീക്ഷണത്തിനൊരുങ്ങുന്നത്.