വയനാട്ടിലെ കോളിയാടിയിലെ സ്‌റ്റേറ്റ് ബാങ്ക് പൂട്ടാതെ വൈകുന്നേരം ജീവനക്കാര്‍ വീട്ടില്‍പോയി

single-img
14 October 2015

Koliyadi

വയനാട്ടിലെ കോളിയാടിയില്‍ വൈകുന്നേരം സ്‌റ്റേറ്് ബാങ്ക് പൂട്ടാതെ ജീവനക്കാര്‍ വീട്ടില്‍പോയി. പുലര്‍ച്ചെ ടൗണിലെത്തിയവര്‍ ബാങ്ക് തുറന്നുകിടക്കുന്നതു കാണുകയും തുടര്‍ന്ന് ബാങ്കില്‍ കവര്‍ച്ച നടന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയുമായിരുന്നു.

കോളിയാടിയിലെ എസ്.ബി.ടി. ശാഖയിലാണു സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചേ പാല്‍ വില്‍ക്കുന്നതിനായി കോളിയാടി ടൗണിലെത്തിയ ക്ഷീരകര്‍ഷകരാണു ബാങ്കിന്റെ ഷട്ടര്‍ പൂട്ടാതെ കിടക്കുന്നത് കണ്ടത്. ഇതോടെ ബാങ്കില്‍ മോഷണം നടന്നെന്ന അഭ്യൂഹം പടരുകയായിരുന്നു. നാട്ടുകാര്‍ വിവരം അമ്പലവയല്‍ പോലീസില്‍ അറിയിക്കുകയും ബത്തേരിയില്‍ നിന്നും സി.ഐയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. ബാങ്ക് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ പോലീസ് അകത്തുകടന്ന് പരിശോധന നടത്തി.

പരിശോധനയില്‍ മോഷണംപ നടന്നിട്ടില്ല എന്നു വ്യക്തമായി. പിന്നെങ്ങനെ ബാങ്കിന്റെ ഷട്ടര്‍ തുറന്നുകിടന്നെന്ന ചോദ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ ജീവനക്കാര്‍ ബാങ്ക് പൂട്ടാന്‍ മറന്ന കാര്യഗ സമ്മതിക്കുകയായിരുന്നു. ജോലി കഴിഞ്ഞു വൈകിട്ടു പോയപ്പോള്‍ ബാങ്കിന്റെ ഷട്ടര്‍ പൂട്ടാന്‍ മറന്ന ജീവനക്കാര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് നാട്ടുകാരുടെ ഐഭാഗത്തു നിന്നുമുണ്ടായത്.