ഒടുവിൽ യാത്രക്കാരുടെ ആവശ്യം റെയിൽവേ പരിഗണിച്ചു. ഇന്റർസിറ്റി എക്സ്പ്രസ്സ്‌ ഇപ്പോൾ നേരത്തെ എത്തും

single-img
14 October 2015

14700514തിരുവനന്തപുരം: വളരെ കാലമായുള്ള ട്രെയിൻ യാത്രക്കാരുടെ അവശ്യമായിരുന്നു രാവിലെയുള്ള ഇന്റർ സിറ്റി എക്സ്പ്രസ്സിന്റെ സമയത്തിൽ മാറ്റം വേണം എന്നത്. ഇനിമുതൽ ഇന്റർസിറ്റി രാവിലെ 9.30ന് തിരുവനന്തപുരത്ത് എത്തും. ഒക്ടൊബർ ഒന്ന് മുതലാണ് ട്രെയിൻ സമയത്തിൽ മാറ്റം വന്നത്.

തലസ്ഥാനത്ത് വിവിധ സർക്കാർ ഓഫീസിസുകളിൽ ജോലി ചെയ്യുന്നവരാണ് ഇന്റർസിറ്റിയിലെ പ്രധാന യാത്രകാർ. മുൻപ് രാവിലെ പത്ത് മണികഴിഞ്ഞാണ് ഇന്റർ സിറ്റി എക്സ്പ്രസ്സ് തിരുവനന്തപുരത്ത് എത്തികൊണ്ടിരുന്നത്. അതുകാരണം ഉദ്യോഗസ്ഥർക്ക് കൃത്യ സമയത്ത് ഓഫീസിൽ എത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. ഏറെനാൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് റെയിൽവെ ഇപ്പോൾ യാത്രക്കാരുടെ ആവശ്യത്തിന് പരിഹാരം കണ്ടിരിക്കുന്നത്.

ഇപ്പോൾ രാവിലെ ഏഴ് മണിക്ക് കായംകുളത്ത് എത്തുന്ന ട്രെയിൻ 9.30 ആകുമ്പോൾ തിരുവനന്തപുരത്ത് എത്തും. അതിനാൽ ഉദ്യോഗസ്ഥർക്ക് കൃത്യ സമയത്ത് ഓഫീസിൽ എത്താനും കഴിയുന്നുമുണ്ട്.

അതേസമയം ഇതേ ട്രെയിനിൽ തിരക്ക് ക്രമാതിതമായി വർധിക്കുന്നു എന്നത് യാത്രക്കാരെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ്. ഇത് മുന്നിൽ കണ്ട് കൂടുതൽ കോച്ചുകൾ ട്രെയിനിൽ ഉൾപെടുത്തണം എന്ന അവശ്യം ഇപ്പോൾ ശക്തമാണ്.