സുരക്ഷിത മണ്ഡലം വിട്ട് ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ മത്സരിക്കാന്‍ കാരായി ചന്ദ്രശേഖരനോട് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ മറിയു

single-img
13 October 2015

mariyu-fazal-widow-lsg-polls.jpg.image.784.410

തലശ്ശേരി നഗരസഭയിലേക്ക് സുരക്ഷിത മണ്ഡലം വിട്ട് ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ മത്സരിക്കാന്‍ കാരായി ചന്ദ്രശേഖരനോട് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ മറിയു. ഫസല്‍ വധക്കേസ് പ്രതിയാണ് കാരായി ചന്ദ്രശേഖരന്‍. തലശേരി നഗരസഭയില്‍ സ്ഥാനാര്‍ഥിയായി പത്രിക നല്‍കാനെത്തിയപ്പോഴാണ് അവര്‍ ചന്ദ്രശേഖരനെ വെല്ലുവിളിച്ചത്.

കാരായിമാരുടെ സ്ഥാനാര്‍ഥിത്വം മുഖ്യ പ്രചാരണവിഷയമാക്കാനാണ് എതിരാളികളുടെ തീരുമാനം. ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖനും സിബിഐ പ്രത്യേക കോടതിയുടെ അനുമതിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാത്രിയാണ് അവര്‍ ജില്ലയില്‍ പ്രവേശിച്ചത്. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം എത്തിയാണ് കാരായി രാജന്‍ റിട്ടേണിങ് ഓഫീസറായ കലക്ടര്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.