ഒടുവിൽ ബി.സി.സി.ഐയുമായി സഹകരണത്തിന്; പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇന്ത്യൻ താരങ്ങളും കളിക്കണമെന്ന് പാക് ക്രിക്കറ്റ് ബോർഡ്

single-img
13 October 2015

Pakistan-Super-League-PSL-is-launching-this-month

കറാച്ചി: ഐ.പി.എൽ രൂപത്തിൽ പാകിസ്‌താനിൽ ആരംഭിക്കുന്ന പാകിസ്‌താൻ സൂപ്പർ ലീഗിൽ (പി.എസ്.എൽ) ഇന്ത്യൻ താരങ്ങളും പങ്കെടുക്കണമെന്ന്‌പാക്‌ ക്രിക്കറ്റ്‌ ബോർഡ്‌.

ഡിസംബറിൽ തീരുമാനിച്ചിരുന്നു ഇന്ത്യ-പാക്‌ പരമ്പര ഉപേക്ഷിച്ച ഇന്ത്യയുമായി സഹകരിക്കില്ലെന്ന്‌ പാകിസ്‌താൻ ക്രിക്കറ്റ്‌ ബോർഡ്‌വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അനുരഞ്ജന നയത്തിലാണ് പാകിസ്ഥാൻ.

പി.എസ്‌.എല്ലിൽ ഇന്ത്യൻ താരങ്ങൾ കൂടി പങ്കെടുത്താൽ ഐ.പി.എൽ പോലെ ലോക നിലവാരമുള്ള ലീഗാക്കി പി.എസ്‌.എല്ലിനെ മാറ്റാൻ കഴിയും എന്ന് പാക് ക്രിക്കറ്റ് ബോർഡ് എക്സിക്യൂട്ടീവ്‌ കമ്മറ്റിയുടെ തലവൻ നജം സെതി പറഞ്ഞു.

നേരത്തെ വെസ്‌റ്റിന്‍ഡീസ്‌ താരങ്ങളായ ക്രിസ്‌ ഗെയിൽ, ഡാരെൻ സമി, ഡ്വയിൻ ബ്രാവോ എന്നിവരും ചില ഇംഗ്ലീഷ് താരങ്ങളും പി.എസ്‌.എല്ലിൽകളിക്കുമെന്ന്‌ റിപ്പോർട്ടുകളുണ്ടായിരുന്നു.