ടാക്സികൾ ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ് ഒരുക്കി കുടുംബശ്രീ ട്രാവൽസ്

single-img
13 October 2015

nano-pink-women-taxi-trivandrum-kudumbrashree-768x351

കഴക്കൂട്ടം: കുടുംബശ്രീ ട്രാവല്‍സിന്റെ ടാക്സികൾ ബുക് ചെയ്യുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ. ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ വി.എസ്.ടി ട്രാവൽസ് സൊലൂഷ്യൻസ് ആണ് ഇതിനായി വെഹിക്കിൾ എസ്.ടി എന്ന ആപ് ഒരുക്കിയിരിക്കുന്നത്.

ടാക്സികള്‍ക്ക് പുറമെ ഓട്ടോകൾ മുതൽ വിമാന ടിക്കറ്റുകൾ വരെ ബുക് ചെയ്യുന്നതിനൊപ്പം റിക്കവറി വാഹനങ്ങളും ആംബുലൻസ് എന്നിവയും ബുക്ചെയ്യാം. ആദ്യപടിയെന്നോണം തിരുവനന്തപുരം കൊച്ചി, തൃശൂർ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഭാവിയിൽ അക്ഷയ കേന്ദ്രങ്ങൾ വഴിസംസ്ഥാനത്തുടനീളം ഇത് വ്യാപിപ്പിക്കും.

നിലവിൽ വെഹിക്കിൾ എസ്.ടിയുടെ ആൻഡ്രോയിഡ് രൂപമാണ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിൾ പ്ളേ സ്റ്റോറിൽ ലഭിക്കുന്ന സേവനം ഉടൻതന്നെഐ.ഒ.എസ്, വിൻഡോസ് എന്നിവയിലും ലഭ്യമാക്കും.

ടെക്നോപാർക്ക് സി.ഇ.ഒ ഗിരീഷ് ബാബുവാണ് ആദ്യ ടാക്സി ഫ്ളാഗ് ഓഫ് ചെയ്തത്. ടെക്നോപാർക്ക് ജീവനക്കാർക്ക് ഈ സംരംഭം ഏറെ ഉപകാരപ്രദമണെന്ന് ഗിരീഷ് ബാബു അഭിപ്രായപ്പെട്ടു. കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ അബ്ദുൽ ഗഫൂർ, ടെക്നോപാർക്ക് ഡി.എഫ്.ഒ ജയന്തിലക്ഷ്മി വിൻ ജോർജ് എന്നിവരും ഫ്ളാഗ് ഓഫിൽ പങ്കെടുത്തു.