വനം കൊള്ളക്കാരന്‍ വീരപ്പന്റെ ചരമവാര്‍ഷിക ദിനം ആചരിക്കുവാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

single-img
13 October 2015

veerappan

വനം കൊള്ളക്കാരന്‍ വീരപ്പന്റെ 11മത് ചരമവാര്‍ഷിക ദിനം ആചരിക്കുവാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ഒക്ടോബര്‍ 18നു ചരമവാര്‍ഷികം ആചരിക്കാന്‍ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്.

പരിപാടി സംബന്ധിച്ചുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും അന്നദാനം നടത്താനും അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണു മുത്തുലക്ഷ്മി കോടതിയെ സമീപിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ പരിപാടി നടക്കുന്ന സ്ഥലത്തു മാത്രമേ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാവൂ എന്നു പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

ചരമവാര്‍ഷികാചരണത്തിന് സേലം ജില്ലാ പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. 2004 ഒക്ടോബര്‍ 18നാണു പ്രത്യേക ദൗത്യസേന വീരപ്പനെ വെടിവച്ചു കൊന്നത്.