ലോകരാജ്യങ്ങളില്‍ മരണസമയത്ത് രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സകളുടേയും സേവനങ്ങളുടേയും കാര്യത്തില്‍ ഇന്ത്യ ഏറ്റവും പിന്നിലാണെങ്കിലും കേരളം ഏറ്റവും മുന്നിലാണ്

single-img
12 October 2015

palliative_care

ലോകത്ത് മരിക്കാന്‍ ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നിലാണെങ്കിലും കേരളം ഏറ്റവും മുന്‍പന്തിയില്‍. സിംഗപ്പൂരിലെ ലിയണ്‍ ഫൗണ്ടേഷന്‍ ലോകത്തിലെ 80 രാജ്യങ്ങളിലെ സാന്ത്വന ചികിത്സാസൗകര്യങ്ങളെക്കുറിച്ച് നടത്തിയ ‘മരണത്തിന്റെ നിലവാര’ പഠനത്തിലാണ് ഈ ഒരു അപൂര്‍വ്വ കാഴ്ച.

67ാം സ്ഥാനമാണ് ഇന്ത്യക്ക്. ലോകത്ത് സാന്ത്വന ചികിത്സാ മേഖലയില്‍ വിദഗ്ധരായ 120 പേരുമായി അഭിമുഖം നടത്തിയും രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സയും സേവനങ്ങളും വിലയിരുത്തിയാണ് ഇക്കാര്യങ്ങള്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ അയല്‍വാസികളായ ചൈന ഇക്കാര്യത്തില്‍ ഇന്ത്യയേക്കാളും പിറകില്‍ 71ാം സ്ഥാനത്താണ്.

കേരളം ഈ രംഗത്ത് നടത്തുന്ന പരിശ്രമങ്ങളെ റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. സംസ്ഥാനശത്ത മാറാരോഗികള്‍ക്ക് ലഭിക്കുന്ന സാന്ത്വന ചികിത്സാ സൗകര്യങ്ങളും ഈ മേഖലയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് സര്‍ക്കാറും പൊതുസമൂഹവും നല്‍കുന്ന സഹായങ്ങളും പിന്തുണയും മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണസമയത്ത് വസിക്കാന്‍ ഏറ്റവും നല് രാജ്യം ഇംഗ്ലണ്ടാണെന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഓസ്‌ട്രേലിയയും ന്യൂസീലന്‍ടുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പട്ടികയില്‍ ആറാം സ്ഥാനം നേടി ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് തായ്‌വാനുണ്ട്.