ബഹിരാകാശത്ത് വച്ചെടുത്ത ആദ്യ 4കെ വീഡിയോ നാസ പുറത്തുവിട്ടു

single-img
12 October 2015

MAIN-Space-ballsബഹിരാകാശത്ത് വച്ച് പകര്‍ത്തിയ ആദ്യത്തെ 4കെ വീഡിയോ നാസ പുറത്തുവിട്ടു. ഇതിന് മുന്‍പ് 2014-ന് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ജോലിയില്‍ മുഴുകിയിരിക്കുന്ന ബഹിരാകാശ യാത്രികര്‍ ജലകണികകളിലെ ഗുരുത്വാകര്‍ഷണം പരീക്ഷിച്ചു നോക്കുന്ന ത്രീഡി വീഡിയോ നാസ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സ്‌പേസില്‍ നിന്നുള്ള 4 കെ വീഡിയോയുമായി നാസ എത്തുന്നത്.

റെഡ് ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് നാസ യുട്യൂബില്‍ അപ്‌ലോ‍ഡ് ചെയ്തിരിക്കുന്നത്. ‘ഡ്രാഗണ്‍ ക്യാമറ’ ശ്രേണിയില്‍പ്പെട്ട ഈ റെഡ് ക്യാമറ ഉപയോഗിച്ച് സാധാരണ എച്ച്.ഡി ദൃശ്യങ്ങള്‍ മുതല്‍ 6144×3160 പിക്സല്‍ റെസല്യൂഷന്‍ വരെ നല്‍കുന്ന 6 കെ വിഷ്വല്‍സ് വരെ ചിത്രീകരിക്കാന്‍ കഴിയും.

ഒക്ടോബര്‍ 9-ന് യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട ഈ ബഹിരാകാശ 4 കെ വീഡിയോ 4 ലക്ഷം ആളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞു. ബഹിരാകാശ നിലയത്തിനുള്ളില്‍ ഒരു ആസ്ട്രനട്ട് ഗോളാകൃതിയിലുള്ള ജലസഞ്ചയത്തില്‍ നുരഞ്ഞു പൊങ്ങുന്ന ഒരു പ്രത്യേക ദ്രാവകം ലയിപ്പിക്കുന്ന ദൃശ്യമാണ് 4കെ അള്‍ട്രാ ഹൈ ഡെഫനിഷന്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നത്.

 

[mom_video type=”youtube” id=”bKk_7NIKY3Y”]