കേരളത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണം ടി.വി സീരിയലുകളാണെന്ന് ഇടുക്കി ജില്ല പോലീസ് മേധാവി കെ.വി. ജോസഫ്

single-img
12 October 2015

joseph

ഈ അടുത്തകാലത്ത് കേരളത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കുകയാെണന്നും അതിനു കാരണം ടി.സി. സീരിയലുകളാണെന്നും ജില്ലാ പോലീസ് മേധാവി കെ.വി. ജോസഫ്. ചില ടിവി സീരിയലുകള്‍ കുടുംബാന്തരീക്ഷ ശിഥിലമാക്കുന്നതാണെന്ന് സാമൂഹ്യക്ഷേമ ബോര്‍ഡും പോലീസും സംയുക്തമായി ജില്ലയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, സ്റ്റേഷന്‍ റൈറ്റര്‍മാര്‍ എന്നിവര്‍ക്കുവേണ്ടി സംഘടിപ്പിച്ച ‘ഗാര്‍ഹിക പീഡന നിരോധന നിയമം 2005’ ഉദ്ഘാടനംചെയ്തു പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

വനിത സെല്ലിലും പോലീസ് സ്റ്റേഷനുകളിലും ദിനംപ്രതി നിരവധി ഗാര്‍ഹിക പീഡനക്കേസുകള്‍ വരുന്നുണ്ടെന്നും അവയില്‍ ദിവസവും നാലുകേസുകള്‍വീതം ഒത്തുതീര്‍പ്പാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം പോലീസും സാമൂഹ്യ ക്ഷേമബോര്‍ഡും സംയുക്തമായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഗാര്‍ഹിക പീഡന നിയമ ബോധവത്കരണം നടത്തുമെന്നും എസ്പി അറിയിച്ചു.