പെൺവേഷം കെട്ടി മോഷണം: പത്താം ക്ലാസ് വിദ്യാർഥി പിടിയിൽ

single-img
12 October 2015

crime
കൊല്ലം: പെൺവേഷം കെട്ടി മോഷണത്തിനെത്തിയ പത്താംക്ലാസ് വിദ്യാർത്ഥിയെ കടയിലെ ജീവനക്കാർ പിടികൂടി പോലീസിന് കൈമാറി. കൊല്ലത്തെ കൊട്ടിയത്തിനടുത്ത് ‘മഹാത്ഭുതം’ എന്ന വ്യാപാരകേന്ദ്രത്തിൽ മോഷ്ടിക്കാൻ കരറിയ കുട്ടിയെയാണ് പിടികൂടിയത്. ചുരിദാറും ഷാളും അണിഞ്ഞ് സ്ത്രീവേഷത്തിലായിരുന്നു മോഷ്ടാവ്.
രാത്രി ഒന്നരയോടെ കടയുടെ മുൻവശത്തുകൂടി അകത്തു കടന്ന കുട്ടിയെ ശബ്ദം കേട്ടുണർന്ന ജീവനക്കാർ കടയിലുണ്ടായിരുന്ന വലവീശി കുരുക്കിട്ടുപിടിക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് പത്താംക്ലാസുകാരനാണെന്ന് മനസ്സിലായത്. കുട്ടി പഠിക്കുന്ന സ്‌കൂളിലെ മറ്റ് ഏഴു കുട്ടികളും മോഷണ സംഘത്തിലുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇവർ സംഘംചേർന്ന് പല തവണ ഈ കടയിൽമോഷണം നടത്തിയിതായും പോലീസ് പറയുന്നു.