സൗദി അറേബ്യയില്‍ പോയി പന്നിയിറച്ചികഴിക്കാന്‍ ധൈര്യമുണ്ടോയെന്ന് വി.എച്ച്.പി

single-img
12 October 2015

IndiaTv2b43af_vhp

എഴുത്തുകാര്‍ക്കും ബീഫ് നിരോധനത്തെ എതിര്‍ക്കുന്നവര്‍ക്കും സൗദി അറേബ്യയില്‍ പോയി പന്നിയിറച്ചി കഴിക്കാന്‍ സാധിക്കുമോയെന്ന് വിഎച്ച്പി ദേശീയ വക്താവ് സുരേന്ദ്ര ജെയ്ന്‍. സൗദിയില്‍ ചെന്ന് അങ്ങിനെ ചെയ്ത് അവര്‍ ജീവനോടെ തിരിച്ചു വന്നാല്‍ അവരെ താന്‍ തന്നെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം, അവര്‍ ആത്മവഞ്ചനാപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്ന എഴുത്തുകാരെ സൂചിപ്പിച്ച് അദ്ദേഹം പ്രസ്താവിച്ചു.

ഇന്ത്യയുടെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗവും മാംസാഹാരം കഴിക്കുന്നവരാണ്. മാംസം കഴിക്കുന്നവര്‍ക്കെതിരല്ല വിഎച്ച്പിയും സംഘപരിവാറുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഈ ശീലം മാറ്റണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും എന്നാല്‍ ബീഫിന്റെ നിരോധനമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗോമാതാവ് എന്നത് ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനെ മുറിവേല്‍പ്പിക്കുന്ന നടപടികള്‍ ഒന്നും ഉണ്ടാവരുതെന്ന് ആഗ്രഹമുണ്ടെന്നും ജെയ്ന്‍ അറിയിച്ചു.