കഴിഞ്ഞദിവസം സിറിയയിലെ 55 ഐസിസ് ഭീകര കേന്ദ്രങ്ങളിലേക്ക് റഷ്യന്‍ സേന വ്യോമാക്രമണം നടത്തിയത് 64 തവണ

single-img
12 October 2015

Russia

കഴിഞ്ഞദിവസം സിറിയയിലെ 55 ഐസിസ് ഭീകര കേന്ദ്രങ്ങളിലേക്ക് റഷ്യന്‍ സേന വ്യോമാക്രമണം നടത്തിയത് 64 തവണ; ഇത്രയും കാലത്തിനിടയ്ക്ക ഐ.എസിനേറ്റ ഏറ്റവും ശക്തമായ തിരിച്ചടിയില്‍ തകര്‍ന്നത് 29 ഭീകര പരിശീലനകേന്ദ്രങ്ങള്‍. ഭീകര സംഘടനയുടെ വാര്‍ത്താവിനിമയ സംവിധാനങ്ങളും പരിശീലന കേന്ദ്രങ്ങളും ആയുധ കലവറകളും ലക്ഷ്യമായക്കിയാണ് പ്രധാനമായും വ്യോമാക്രമണങ്ങള്‍ നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

റാഖാ, ഹമാ, ദമാസ്‌കസ്, ആലപ്പോ എന്നിവിടങ്ങളിലെ 55 ഐസിസ് കേന്ദ്രങ്ങളെ എതകര്‍ത്ത് തരിപ്പണമാക്കിയാണ് റഷ്യ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. വ്യോമാക്രണത്തിനു പിന്നാലെ കാസ്പിയന്‍ കടലില്‍ നിന്നും മിസൈല്‍ ആക്രമണവും റഷ്യ നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ 300 ഐസിസ് ഭീകരരെ വധിച്ചുവെന്ന് മോസ്‌കോ വെളളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഐസിസ് ഭീകരകേന്ദ്രങ്ങള്‍ക്ക് പുറമേ റാഖ പ്രവിശ്യയില്‍ ലിവ അല്‍ ഹഖ് എന്ന ഭീകര സംഘടനയുടെ ആസ്ഥാനവും ആക്രമിക്കപ്പെട്ടു. ഇവിടെ ഐസിസിന്റെ 2 കമാന്റര്‍മാരടക്കം 200 പേര്‍ കൊല്ലപ്പെട്ടുവെന്ന് റഷ്യ അറിയിച്ചു.